'ആറാം തമ്പുരാനി'ൽ മോഹൻലാൽ ഫോട്ടോ-അറേഞ്ച്ഡ്
Premium

നരേന്ദ്രൻ മു​ത​ൽ ജോ​ർ​ജു​കു​ട്ടി വ​രെ: ഭാവപ്പകർച്ചകളുടെ ലാലാംതമ്പുരാൻ

പപ്പപ്പ റിസര്‍ച്ച് ടീം

മലയാളത്തിന്റെ പ്രി​യ​പ്പെ​ട്ട മോഹൻലാലിന്റെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ക​യാ​ണ് ലോ​ക​മെമ്പാ​ടു​മു​ള്ള ആ​രാ​ധ​ക​ർ. പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി ലാലേട്ടൻ 'ദൃ​ശ്യം 3' പ്രേ​ക്ഷ​ക​ർ​ക്കു സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. പ്രീ ​സെ​യി​ലി​ലും ബി​സി​ന​സി​ലും കോ​ടി​ക​ൾ വാ​രി​ക്കൂ​ട്ടി​യ ചി​ത്രം ബോ​ക്സ്ഓ​ഫീ​സ് കീ​ഴ​ട​ക്കു​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. 66 വയസ് പിന്നിടുമ്പോഴും അഭിനയത്തിന്‍റെ ഊർജം ലോകത്തിനു വിസ്മയമാണ്. 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലെ നരേന്ദ്രൻ മുതൽ ഇന്ന് നമ്മളിലേക്ക് വീണ്ടും വന്ന ജോർജുകുട്ടിവരെ എത്രയോപേർ..

ഒ​രു ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ഗ​തി​യെ​യും അ​തി​ന്‍റെ മൂ​ഡി​നെ​യും സ്വ​ന്തം കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​ൻ മോ​ഹ​ൻ​ലാ​ലി​നോ​ളം പ്ര​തി​ഭ​യു​ള്ള മ​റ്റൊ​രു ന​ട​നി​ല്ല. ഗൗ​ര​വ​മേ​റി​യ ഒ​രു വൈ​കാ​രി​ക രം​ഗ​ത്തി​ൽ​നി​ന്ന് ക്ഷ​ണ​നേ​രം​കൊ​ണ്ട് ഹാ​സ്യ​ത്തി​ലേ​ക്കും, തി​രി​ച്ച് അ​ങ്ങോ​ട്ടേ​ക്കും ഭാ​വം​മാ​റി സ​ഞ്ച​രി​ക്കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ദ്ഭു​ത​സി​ദ്ധി മറ്റൊരു നടനും എളുപ്പം സാധിക്കുന്നതല്ല. സി​നി​മ​ക​ളെ ഒ​രേ അ​ച്ചി​ൽ വാ​ർ​ക്കാ​തെ ജീ​വ​സു​റ്റ​താ​ക്കു​ന്ന​ത് ഈ ​ഭാ​വ​മാ​റ്റ​ങ്ങ​ളാ​ണ്. ലാ​ലേ​ട്ട​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ന​മ്മു​ടെ​യെ​ല്ലാം മ​ന​സി​ലേ​ക്കെ​ത്തു​ന്ന​തു നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്.

'ദേവാസുര'ത്തിൽ മോഹൻലാൽ

ജ​ഗ​ന്നാ​ഥ​നും നീ​ല​ക​ണ്ഠ​നും

'ആ​റാം ത​മ്പു​രാ​നി'​ലെ ജ​ഗ​ന്നാ​ഥ​നും 'ദേ​വാ​സു​ര'​ത്തി​ല മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​നും മ​ല​യാ​ളി​ക​ൾ കൊ​ണ്ടാ​ടി​യ സൂ​പ്പ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. ആ​റാം ത​മ്പു​രാ​നി​ൽ ക​ണി​മം​ഗ​ലം ഉ​ത്സ​വ​ത്തി​നാ​യി പൂ​ജാ​രി​യെ (ക​ലാ​ഭ​വ​ൻ മ​ണി) ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന ജ​ഗ​ന്നാ​ഥ​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ എ​സ്.​ഐ. ഭ​ര​ത​ൻ (ഇ​ന്ന​സെ​ന്‍റ്) എ​ത്തു​ന്ന രം​ഗ​മു​ണ്ട്. മു​ക​ളി​ൽ നി​ന്നു​ള്ള ഒ​രു ഫോ​ൺ കോ​ളോ​ടെ ജ​ഗ​ന്നാ​ഥ​ന്‍റെ പ​വ​ർ എ​ന്തെ​ന്ന് ഭ​ര​ത​ൻ തി​രി​ച്ച​റി​യു​ന്നു. ഒ​രു സാ​ധാ​ര​ണ മാ​സ് ചി​ത്ര​ത്തി​ൽ നാ​യ​ക​ൻ പോ​ലീ​സി​നെ ക​ന​ത്ത ഭാ​ഷ​യി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന രം​ഗ​മാ​കേ​ണ്ടി​യി​രു​ന്ന ഇ​തി​നെ, 'ഭ​ര​ത​ൻ എ​സ്ഐ, പ്ലീ​സ് അ​റ​സ്റ്റ് മീ...' ​എ​ന്ന് ലാ​ലേ​ട്ട​ൻ പ​രി​ഹാ​സ​ത്തോ​ടെ കെ​ഞ്ചു​ന്ന​തോ​ടെ തി​യ​റ്റ​റു​ക​ളെ ചി​രി​പ്പി​ച്ച രം​ഗ​മാ​ക്കി അ​ദ്ദേ​ഹം മാ​റ്റി. വി​ല്ല​ത്ത​ര​ത്തി​ന് പ​ക​രം കു​സൃ​തി​യാ​ണ് താ​രം അ​വി​ടെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

ഇ​തേ ശൈ​ലി 'ദേ​വാ​സു​രം' എ​ന്ന ചി​ത്ര​ത്തി​ലും കാ​ണാം. മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​ൻ എ​ന്ന അ​ഹ​ങ്കാ​രി​യാ​യ ജ​ന്മി​യു​ടെ ഉ​ള്ളി​ലെ സ്നേ​ഹ​മു​ള്ള മ​നു​ഷ്യ​നെ പ്രേ​ക്ഷ​ക​ർ​ക്കു കാ​ട്ടി​ക്കൊ​ടു​ക്കു​ന്ന​ത് വാ​ര്യ​രു​മാ​യുള്ള (ഇ​ന്ന​സെ​ന്‍റ്) ത​മാ​ശ നി​റ​ഞ്ഞ സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. ജീ​വി​ത​ത്തി​ലെ വീ​ഴ്ച​ക​ളി​ൽ പി​താ​വി​നെ​പ്പോ​ലെ ത​ന്നോ​ടു ചേ​ർ​ത്തു​നി​ർ​ത്തു​ന്ന​തും വാ​ര്യ​രെ​യാ​ണ്.

'സ്ഫടിക'ത്തിൽ മോഹൻലാൽ

ആ​ടു​തോ​മ

ഭ​ദ്ര​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ 'സ്ഫ​ടി​ക'​ത്തി​ൽ കോ​ട​തി​യി​ൽ വ​ച്ച് ജ​ഡ്ജി (ശ​ങ്ക​രാ​ടി) തോ​മ​യെ അ​പ​മാ​നി​ക്കാ​നാ​യി സംസ്കൃതശ്ലോകം ചൊ​ല്ലു​മ്പോ​ൾ, ബാ​ക്കി ഭാ​ഗം തെ​റ്റി​ല്ലാ​തെ ചൊ​ല്ലി കേ​ൾ​പ്പി​ക്കു​ന്ന ആ​ടു​തോ​മ​യെ നാം ​കാ​ണു​ന്നു​ണ്ട്. റെ​യ്ബാ​ൻ ഗ്ലാ​സി​നു പി​ന്നി​ലെ ആ ​റൗ​ഡി വെ​റു​മൊ​രു മ​ണ്ട​ന​ല്ലെ​ന്നും, അ​തി​ന​പ്പു​റം വി​ദ്യാ​സ​മ്പ​ന്ന​നാ​കേ​ണ്ടി​യി​രു​ന്ന വ്യ​ക്തി​ത്വ​ത്തിന് ഉടമയാണെന്നും ആ ​ഒ​രൊ​റ്റ രം​ഗ​ത്തി​ലൂ​ടെ ലാ​ലേ​ട്ട​ൻ കാ​ണി​ച്ചു​ത​രു​ന്നു. പി​ന്നീ​ട് ജ​ഡ്ജി പോ​ലീ​സു​കാ​ര​നോ​ട് പ​റ​യു​ന്ന​ത് 'അ​വ​നെ ത​ല്ല​രു​ത്, അ​വ​ന്‍റെ വ​ള​ർ​ത്തു​കേ​ടാ​ണ്' എ​ന്നാ​ണ്. ഒ​രു മാ​സ് ആ​ക്ഷ​ൻ ഹീ​റോ​യെ ക്യാ​ര​ക്ട​ർ ആ​ക്ട​റു​ടെ സൂ​ക്ഷ്മ​ത​യോ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു ലാ​ലേ​ട്ട​ൻ.

'മണിച്ചിത്രത്താഴി'ൽ മോഹൻലാൽ

ഡോ. ​സ​ണ്ണി

'മ​ണി​ച്ചി​ത്ര​ത്താ​ഴി​'ൽ ഡോ. ​സ​ണ്ണി​യെ ആ​ദ്യം പ​രി​ച​യ​പ്പെ​ടു​ത്തു​മ്പോ​ൾ ഒ​രു കോ​മാ​ളി​യാ​ണോ അ​തോ ജീ​നി​യ​സ് ആ​ണോ എ​ന്ന് പ്രേ​ക്ഷ​ക​ർ​ക്ക് സം​ശ​യം തോ​ന്നു​ന്ന വി​ധ​മാ​ണ് ഫാ​സി​ൽ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. നാ​ഗ​വ​ല്ലി​യു​ടെ ഭ്രാ​ന്തി​നെ​ക്കു​റി​ച്ച് അ​തീ​വ ഗൗ​ര​വ​ത്തോ​ടെ സം​സാ​രി​ക്കു​ന്ന സ​ണ്ണി, തൊ​ട്ട​ടു​ത്ത നി​മി​ഷം രാ​ത്രി​യി​ൽ ഒ​ളി​ച്ചു​ന​ട​ക്കു​ന്ന ച​ന്തു​വി​നെ (സു​ധീ​ഷ്) ത​മാ​ശ​യ്ക്കു വി​ര​ട്ടു​ന്നു​ണ്ട്. പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ അ​റി​വി​നേ​ക്കാ​ൾ മ​നു​ഷ്യ​ത്വ​ത്തി​നും സ​ഹാ​നു​ഭൂ​തി​ക്കും വി​ല ന​ൽ​കു​ന്ന സൈ​ക്യാ​ട്രി​സ്റ്റാ​ണ് താ​നെ​ന്ന് തി​ല​ക​ന്‍റെ ക​ഥാ​പാ​ത്ര​ത്തോ​ട് പ​റ​യു​ന്നി​ട​ത്ത് സ​ണ്ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നു പൂ​ർ​ണ​ത ന​ൽ​കാ​ൻ താ​ര​ത്തി​നു ക​ഴി​യു​ന്നു.

'പിൻ​ഗാമി'യിൽ മോഹൻലാൽ

ക്യാ​പ്റ്റ​ൻ വി​ജ​യ് മേ​നോ​ൻ

സ​ത്യ​ൻ അ​ന്തി​ക്കാടിന്റെ വേറിട്ട ശൈലിയിലുള്ള സിനിമയായ 'പി​ൻ​ഗാ​മി​'യി​ൽ ക്യാ​പ്റ്റ​ൻ വി​ജ​യ് മേ​നോ​ൻ ത​ന്‍റെ ശ​ത്രു​വാ​യ ജോ​ർ​ജ് മാ​ത്യൂ​സി​നെ (സു​കു​മാ​ര​ൻ) പ​ഴ​യ കൂ​ട്ടാ​ളി വി​ക്ര​മ​ൻ എ​ന്ന പേ​രി​ൽ ഫോ​ണി​ൽ വി​ളി​ച്ച് ഓ​ർ​മ​ശ​ക്തി​യെ പ​രി​ഹ​സി​ക്കു​ന്ന രം​ഗ​മു​ണ്ട്. ശ​ത്രു​വി​നെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്താ​ൻ ക​ന​ത്ത ഡ​യ​ലോ​ഗു​ക​ൾ​ക്ക് പ​ക​രം ത​മാ​ശ ക​ല​ർ​ന്ന ഭാ​വം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ, പ്ര​തി​കാ​രാ​ഗ്നി​യി​ലും ത​ന്‍റെ ഉ​ള്ളി​ലെ മ​നു​ഷ്യ​ത്വം വി​ജ​യ് കൈ​വി​ട്ടി​ട്ടി​ല്ലെ​ന്ന് ലാ​ലേ​ട്ട​ൻ തെ​ളി​യി​ക്കു​ന്നു. ഒ​രു സാ​ധാ​ര​ണ പ്ര​തി​കാ​ര ചി​ത്ര​ത്തി​ൽ​നി​ന്ന് 'പി​ൻ​ഗാ​മി'​യെ വേ​റി​ട്ടു നി​ർ​ത്തു​ന്ന​ത് ഇ​ത്ത​രം ക​ഥാ​പാ​ത്ര​സ​ഞ്ചാ​ര​ങ്ങ​ളാ​ണ്.

'ചിത്ര'ത്തിൽ മോഹൻലാൽ

വി​ഷ്ണു

മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​വ​മാ​റ്റ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് പ്രി​യ​ദ​ർ​ശ​ന്‍റെ 'ചി​ത്രം' എ​ന്ന എവർഗ്രീൻ ഹി​റ്റ് സി​നി​മ. സി​നി​മ​യു​ടെ മു​ക്കാ​ൽ ഭാ​ഗ​വും ക​ള്ള​ങ്ങ​ളും ക​സ​ർ​ത്തു​ക​ളു​മാ​യി പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ ചി​രി​യു​ടെ പൂ​ത്തി​രി ക​ത്തി​ച്ച വി​ഷ്ണു (മോ​ഹ​ൻ​ലാ​ൽ), ക്ലൈ​മാ​ക്സി​ൽ സോ​മ​ന്‍റെ പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തോ​ടൊ​പ്പം മ​ര​ണ​ത്തി​ലേ​ക്കു യാ​ത്ര​യാ​കു​മ്പോ​ൾ ത​ന്‍റെ കാ​മു​കി​ക്കു മു​ന്നി​ൽ ആ ​സ​ങ്ക​ടം മ​റ​ച്ചു​വ​ച്ച് ഒ​രു ക​ള്ള​ച്ചി​രി ചി​രി​ക്കു​ന്നു​ണ്ട്. ആ ​ഒ​രൊ​റ്റ ചി​രി തി​യ​റ്റ​റി​ലി​രു​ന്ന ഏ​ത് പ്രേ​ക്ഷ​ക​ന്‍റെ​യും നെ​ഞ്ചു​ല​യ്ക്കു​ന്ന ഒ​ന്നാ​യി​രു​ന്നു. ഹാ​സ്യ​ത്തി​ൽ നി​ന്നും ട്രാ​ജ​ഡി​യി​ലേ​ക്കു​ള്ള ലാ​ലേ​ട്ട​ന്‍റെ ആ ​പ​ര​കാ​യ​പ്ര​വേ​ശം മ​ല​യാ​ള സി​നി​മ​യി​ലെ അ​ത്ഭു​ത പാ​ഠ​പു​സ്ത​ക​മാ​ണ്.