'മകുടം' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
OTT News

മൂന്നു ഭാവങ്ങളിൽ വിശാൽ, ഒപ്പം സംവിധാനവും; 'മകുടം' ഒടിടിയിലേക്ക്

പപ്പപ്പ ഡസ്‌ക്‌

തമിഴ് താരം വിശാല്‍ ആദ്യമായി സംവിധായകന്റെ തൊപ്പിയണിഞ്ഞ അക്ഷന്‍ ചിത്രം 'മകുടം' ഒടിടി റിലീസിന് ഒരുങ്ങുന്നു. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഒടിടി പ്രേക്ഷകരിലേക്ക് എത്താന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തിയ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സെപ്റ്റംബര്‍ 11 ന് സ്ട്രീമിങ് ആരംഭിക്കും.

വിശാല്‍ തന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മൂന്നു വ്യത്യസ്ത ലുക്കുകളിലും ഭാവങ്ങളിലുമാണ് താരം എത്തുന്നത്. ദുഷാര വിജയന്‍, അഞ്ജലി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ജയപ്രകാശ്, ജോണ്‍ വിജയ്, അജയ്, വംശി കൃഷ്ണ, അബു സലിം, സാബു മോന്‍ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

'മകുടം' പോസ്റ്റർ

രവി അരസുവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് വിശാല്‍ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തത്. ചിത്രത്തിന്റെ കഥ രവി അരസുവിന്റേതാണ്. അന്തരിച്ച പ്രശസ്ത നിര്‍മാതാവ് ആര്‍.ബി. ചൗധരിയുടെ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

'മകുടം' പോസ്റ്റർ

പൊന്‍ പാര്‍ഥിപന്‍, ആനന്ദ് കുമരേശന്‍ എന്നിവര്‍ ചേര്‍ന്ന് സംഭാഷണങ്ങള്‍ തയാറാക്കിയ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് എന്‍.ബി. ശ്രീകാന്താണ്.