OTT News

'തേരേ ഇഷ്ക് മേം' ജനുവരി 23ന് ഒടിടിയിൽ

പപ്പപ്പ ഡസ്‌ക്‌

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ധനുഷും ബോളിവുഡ് സുന്ദരി കൃതി സനോണും കേന്ദ്രകഥാപാത്രങ്ങളായ റൊമാന്‍റിക് ഡ്രാമ 'തേരേ ഇഷ്ക് മേം' 2025ലെ ഹിറ്റുകളിലൊന്നാണ്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ചിത്രംകൂടിയാണ് കൃതി-ധനുഷ് അഭ്രകാവ്യം. പോയവർഷം 'സയാര', 'ഏക് ദീവാനേ കി ദീവാനിയത്ത്' എന്നീ ചിത്രങ്ങൾക്കുശേഷം പുറത്തിറങ്ങിയ 'തേരേ ഇഷ്ക് മേം' ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

ആനന്ദ് എൽ റായ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിൽ 116.71 കോടി രൂപനേടി. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് നേട്ടം 161.96 കോടി രൂപയാണ്. ബോക്സ് ഓഫീസ് വിജയത്തിനുശേഷം ഒടിടി സ്ട്രീമിങ്ങിനെത്തുകയാണ് ചിത്രം. ഇപ്പോൾ ഈ മാസം 23 ന് നെറ്റ്ഫ്ളിക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

'തേരേ ഇഷ്ക് മേം' പോസ്റ്റർ

ഈ റൊമാന്‍റിക് ഫാമിലി ഡ്രാമയിൽ ധനുഷ് ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് ശങ്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ കൃതി സനോൻ മുക്തി ബെനിവാളായി എത്തുന്നു. പ്രകാശ് രാജ്, സുശീൽ ദഹിയ, വിനീത് കുമാർ സിംഗ്, ജ‍യ ഭട്ടാചാര്യ, ടോട്ട റോയ് ചൗധരി, പ്രിയാൻഷു പൈൻയുലി, ചിത്തരഞ്ജൻ ത്രിപാഠി എന്നിവരാണ് പ്രധാന കഥാത്രങ്ങൾ.