സെലിബ്രിറ്റി സ്റ്റൈലിസ്റ്റിൽ നിന്ന് ചലച്ചിത്ര നിർമാതാവായി മാറിയ ശ്രവ്യ വർമ പ്രൈം വീഡിയോയിലെ 'ദ ട്രെയ്റ്റേഴ്സ് തെലുങ്ക്' റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടുന്നു. ധീരമായ ഗെയിം പ്ലേയും കൃത്യമായ മറുപടികളും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത സമീപനവുമാണ് ശ്രവ്യയെ മത്സരത്തിലെ ശ്രദ്ധേയ സാന്നിധ്യമാക്കുന്നത്.
സംവിധായകൻ രാം ഗോപാൽ വർമയുടെ മരുമകളായ ശ്രവ്യ ഏറ്റുമുട്ടലുകളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ആളല്ല. സഹമത്സരാർഥികളോട് ചോദ്യങ്ങൾ ഉന്നയിക്കുകയും അവരുടെ വാദങ്ങളെ ചോദ്യം ചെയ്യുകയും സ്വന്തം സംശയങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന ശ്രവ്യയുടെ രീതി ഷോയിൽ ശ്രദ്ധേയമാണ്.
വഞ്ചനയും മാറിമറിയുന്ന കൂട്ടുകെട്ടുകളും തന്ത്രപരമായ നീക്കങ്ങളും നിറഞ്ഞ മത്സരത്തിൽ ശ്രവ്യയുടെ തുറന്നുപറച്ചിൽ ഓരോ 'റിങ് ഓഫ് ഡൗട്ട്' ചർച്ചയെയും പ്രവചനാതീതമാക്കുന്നു. ഭയമില്ലാതെ കാര്യങ്ങൾ തുറന്നുപറയുന്ന സ്വഭാവവും സംശയങ്ങൾ നേരിട്ട് ഉന്നയിക്കാനുള്ള കഴിവും കൊട്ടാരത്തിനുള്ളിലെ വിശ്വാസവും വഞ്ചനയും തമ്മിലുള്ള പോരാട്ടത്തിൽ മറ്റു മത്സരാർഥികൾക്ക് വെല്ലുവിളിയാകുകയാണ്.
എസ്ഒഎൽ പ്രൊഡക്ഷൻ നിർമിക്കുന്ന 'ദ് ട്രെയ്റ്റേഴ്സ് തെലുങ്ക്' പ്രൈം വീഡിയോയിൽ തെലുങ്ക് ഭാഷയിൽ ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടെ മാത്രമായി സ്ട്രീം ചെയ്യുന്നുണ്ട്.