'സര്‍വം മായ' ഒടിടി റിലീസ് പോസ്റ്റർ കടപ്പാട്-ജിയോ ഹോട്സ്റ്റാർ
OTT News

'എല്ലാ പൂക്കീസിനും ഒരു ബി​ഗ് സ്മൂച്ച്..' ഡെലൂലു ഇനി ഒടിടി സൊലൂലു

പപ്പപ്പ ഡസ്‌ക്‌

നിവിൻ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം 'സര്‍വം മായ' ബോക്‌സ് ഓഫീസില്‍ 100 കോടി പിന്നിട്ടതിനു പിന്നാലെ ഒടിടി റിലീസിന്. വന്‍ ഹൈപ്പോടെ എത്തുന്ന ചിത്രം ജനുവരി 30ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തും. മലയാളത്തിനുപുറമേ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി,മറാത്തി,ബം​ഗാളി ഭാഷകളിൽ ചിത്രം കാണാം.

ചിത്രത്തിന്റെ ഒടിടി പ്രഖ്യാപനംതന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. 'ജെന്‍സി' വൈബ് പ്രൊമോയാണ് ജിയോ ഹോട്സ്റ്റാർ ഒരുക്കിയത്. സിനിമയിലെ പ്രധാന കഥാപാത്രമായ ഡെലുലുവിനെ അവതരിപ്പിച്ച റിയ ഷിബുവിന്റെ രസകരമായ വീഡിയോയിലൂടെയാണ് ജിയോ ഹോട്സ്റ്റാർ സ്ട്രീമിങ് തീയതി പുറത്തുവിട്ടത്. അജു വര്‍ഗീസിന്റെ വോയ്സ് ഓവറില്‍ വന്ന 'തന്ത വൈബ്' സ്‌ക്രിപ്റ്റിനെ ട്രോളിക്കൊണ്ട്, ഇന്‍സ്റ്റഗ്രാം റീലുകളുടെ പുത്തന്‍ 'ജെന്‍സി' സ്‌റ്റൈലിലാണ് റിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'സർവം മായ' ഒടിടി റിലീസ് പോസ്റ്റർ

റിലീസ് ചെയ്ത് വെറും 10 ദിവസം കൊണ്ട് 100 കോടി എന്ന മാന്ത്രിക സംഖ്യ തൊട്ട ചിത്രം നിലവില്‍ 131 കോടി രൂപയുടെ ആഗോള കളക്ഷനുമായി കുതിക്കുകയാണ്. ചിത്രം ഉടന്‍ തന്നെ 150 കോടി ക്ലബ്ബില്‍ ഇടം പിടിക്കുമെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

'സർവം മായ' ഒടിടി റിലീസ് പ്രൊമോ വീഡിയോയിൽ റിയ ഷിബു

തിയറ്ററുകളിൽ ചിരിയുടെ പൂരം നിറച്ചതില്‍ പ്രധാന പങ്കുവഹിച്ചത് നിവിന്‍ പോളി - അജു വര്‍ഗീസ് കൂട്ടുകെട്ടാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചപ്പോള്‍ പഴയ ലൗ ആക്ഷന്‍ ഡ്രാമ, തട്ടത്തിന്‍ മറയത്ത് കാലത്തെ ആവേശമാണ് തിയറ്ററില്‍ അലയടിച്ചത്. ഹൊറര്‍-കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയുടെ ആദ്യ പകുതി ചിരിപ്പിക്കുമ്പോള്‍, രണ്ടാം പകുതി പ്രേക്ഷകരെ വൈകാരികമായി സ്പര്‍ശിക്കുന്ന 'ഫീല്‍ ഗുഡ്' അനുഭവമാണ് നല്‍കുന്നത്.