'ടൂ മച്ച് വിത്ത് കാജോള്‍ ആന്‍ഡ് ട്വിങ്കിള്‍' ചാറ്റ്ഷോ പോസ്റ്റർ അറേഞ്ച്ഡ്
OTT News

കജോളിനോടും ട്വിങ്കിളിനോടും സൽമാൻ: 'ഒരു ദിവസം ഞാനും അച്ഛനാകും..'

പപ്പപ്പ ഡസ്‌ക്‌

അച്ഛനാകാനുള്ള ആഗ്രഹം തുറുന്നുപറഞ്ഞ് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. തന്റെ മുന്‍കാല പ്രണയബന്ധങ്ങളെക്കുറിച്ചും തന്റെ ആഗ്രഹങ്ങളെക്കുറിച്ചും താരം വെളിപ്പെടുത്തല്‍ നടത്തിയത്, കജോളും ട്വിങ്കിളും അവതരിപ്പിക്കുന്ന 'ടൂ മച്ച് വിത്ത് കാജോള്‍ ആന്‍ഡ് ട്വിങ്കിള്‍' എന്ന ചാറ്റ് ഷോയിലാണ്. പരമ്പരയുടെ ആദ്യ എപ്പിസോഡില്‍ മുന്‍കാല നായികമാരുടെ ആദ്യ അതിഥികള്‍ ആമിര്‍ ഖാനും സല്‍മാന്‍ ഖാനുമായിരിക്കും. ആകാംഷയോടെയാണ് പ്രേക്ഷകര്‍ ആദ്യ എപ്പിസോഡിനായി കാത്തിരിക്കുന്നത്.

പ്രണയബന്ധങ്ങള്‍ തകര്‍ന്നതില്‍ തന്നെത്തന്നെ കുറ്റപ്പെടുത്തുന്നുണ്ട് ചാറ്റ് ഷോയിൽ സൽമാൻ. പങ്കാളി തന്നെക്കാള്‍ വളരുമ്പോള്‍, അഭിപ്രായവ്യത്യാസങ്ങള്‍ സംഭവിക്കുമെന്നും, ഇരുവരും ഒരുമിച്ച് വളരേണ്ടതുണ്ടെന്നും സല്‍മാന്‍ പറഞ്ഞു. ആമിര്‍ ഖാന്‍ സല്‍മാനു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ സല്‍മാന്റെ മറുപടി ഇങ്ങനെയായിരുന്നു: 'കുറ്റപ്പെടുത്താനാണെങ്കില്‍ എന്നെത്തന്നെയാണ് കുറ്റപ്പെടുത്തേണ്ടത്, മറ്റാര്‍ക്കും അതില്‍ പങ്കില്ല...'

ടോക്ക് ഷോയുടെ ട്രെയിലര്‍ ലോഞ്ചില്‍, ഭര്‍ത്താക്കന്മാരായ അജയ് ദേവ്ഗണും അക്ഷയ് കുമാറും ഷോയില്‍ പങ്കെടുക്കുമോ എന്ന ചോദ്യം ട്വിങ്കിള്‍ ഖന്നയും കജോളും നേരിട്ടു. ഇരുതാരങ്ങളും ഒരേസ്വരത്തില്‍ പറഞ്ഞ മറുപടി വലിയ തമാശയായി മാറുകയും ചെയ്തു. 'ഞങ്ങളുടെ ഭര്‍ത്താക്കന്മാരെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ ഇത് ചെയ്യുന്നത്...'

സെപ്റ്റംബര്‍ 25ന് ആമസോണ്‍ പ്രൈമില്‍ 'ടൂ മച്ച് വിത്ത് കാജോള്‍ ആന്‍ഡ് ട്വിങ്കിള്‍' പ്രീമിയര്‍ ചെയ്യും. സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ഗോവിന്ദ, ചങ്കി പാണ്ഡെ, ജാന്‍വി കപുര്‍, കരണ്‍ ജോഹര്‍, ആലിയ ഭട്ട്, വരുണ്‍ ധവാന്‍ എന്നിവരുള്‍പ്പെടെ ബോളിവുഡിലെ ഏറ്റവും ജനപ്രിയ താരങ്ങള്‍ ചാറ്റ് ഷോയില്‍ അതിഥികളായി എത്തും