'പ്രതിഛായ'യിൽ നിവിൻ പോളി ഫോട്ടോ-നിവിൻപോളി ഫേസ്ബുക്ക് പേജ്
OTT News

നിവിന്‍ പോളി-ബി.ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' ഒടിടിയിലേക്ക്

പപ്പപ്പ ഡസ്‌ക്‌

നിവിന്‍ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത രാഷ്ട്രീയചിത്രം 'പ്രതിഛായ' ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസിനൊരുങ്ങുന്നു. മാര്‍ച്ച് 26-ന് തിയറ്ററുകളിലെത്തിയ ചിത്രം ഏപ്രില്‍ 24 ന് ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. ബി. ഉണ്ണികൃഷ്ണനും നിവിന്‍ പോളിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണിത്.

അധികാര കൈമാറ്റവും രാഷ്ട്രീയ പാരമ്പര്യവും പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്ന രാഷ്ട്രീയ നേതാവ് വര്‍ഗീസായി ബാലചന്ദ്ര മേനോനും അദ്ദേഹത്തിന്റെ മകന്‍ ജോണായി നിവിന്‍ പോളിയും വേഷമിടുന്നു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് തിയറ്ററുകളിലെത്തിയ ചിത്രം രാഷ്ട്രീയ പശ്ചാത്തലവും കുടുംബബന്ധങ്ങളിലെ പൊരുത്തക്കേടുകളും ചര്‍ച്ച ചെയ്തതിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു.

'പ്രതിഛായ' പോസ്റ്റർ

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ആര്‍.ഡി. ഇല്യൂമിനേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍, മണിയന്‍പിള്ള രാജു, സായ് കുമാര്‍, ഹരിശ്രീ അശോകന്‍, ആന്‍ അഗസ്റ്റിന്‍, വിഷ്ണു അഗസ്ത്യ, നിഷാന്ത് സാഗര്‍ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

നിലവില്‍ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന സിനിമയുടെ തിരക്കിലാണ് നിവിന്‍ പോളി. മമിത ബൈജുവാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.