'പള്ളിച്ചട്ടമ്പി' പോസ്റ്ററിൽ ടൊവിനോ തോമസ് ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
OTT News

പള്ളിച്ചട്ടമ്പി,സീക്രട്ട് ഓഫ് കലിംഗ,കോണ്‍ സിറ്റി... ഒടിടിയില്‍ പുതിയ സിനിമകൾ

പപ്പപ്പ ഡസ്‌ക്‌

ടൊവിനോ നായകനായ പീരീഡ് ഡ്രാമ പള്ളിച്ചട്ടമ്പി, ധ്യാന്‍ ശ്രീനിവാസന്റെ സീക്രട്ട് ഓഫ് കലിംഗ, അര്‍ജുന്‍ ദാസ്-അന്ന ബെന്‍ കൂട്ടുകെട്ടിന്റെ 'കോണ്‍ സിറ്റി' തുടങ്ങി താരസമ്പന്നമായ ചിത്രങ്ങള്‍ ഒടിടി സ്ട്രീമിങ് ആരംഭിച്ചു.

പള്ളിച്ചട്ടമ്പി

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് പള്ളിച്ചട്ടമ്പി' സോണി ലിവില്‍ സ്ട്രീമിങ് ആരംഭിച്ചു. 1990-കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയിരുന്നു. കയാദു ലോഹര്‍, സിദ്ദിഖ്, വിജയരാഘവന്‍, ബാബുരാജ് എന്നിവരും പൃഥ്വിരാജ് സുകുമാരന്‍ പ്രത്യേക കാമിയോ വേഷത്തിലും ചിത്രത്തില്‍ എത്തുന്നു.

'സീക്രട്ട് ഓഫ് കലിംഗ' പോസ്റ്റർ

സീക്രട്ട് ഓഫ് കലിംഗ

ധ്യാന്‍ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി സനീഷ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് സീക്രട്ട് ഓഫ് കലിംഗ. മിതോളജിയും ഹൊററും കോമഡിയും ചേര്‍ത്തൊരുക്കിയ ചിത്രത്തിന് തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ന്യൂ ഇയര്‍ ആഘോഷത്തിനിടയില്‍ അപൂര്‍വമായ പുരാതന കിണര്‍ കണ്ടെത്തുന്ന കോളേജ് വിദ്യാര്‍ഥികളും തുടര്‍ന്നുണ്ടാകുന്ന നിഗൂഢ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അല്‍ത്താഫ് സലിം, റിയാസ് ഖാന്‍, മാളവിക മേനോന്‍ എന്നിവരും ചിത്രത്തിലണ്ട്. ചിത്രം സണ്‍ നെക്സ്റ്റിൽ കാണാം.

'കോൺ സിറ്റി' പോസ്റ്റർ

കോണ്‍ സിറ്റി

യുവനായിക അന്ന ബെന്‍, തമിഴകതാരം അര്‍ജുന്‍ ദാസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഡാര്‍ക്ക് ക്രൈം കോമഡി തമിഴ് ചിത്രം കോണ്‍സിറ്റി, മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു. ഒരു മിന്നലടിയെത്തുടര്‍ന്ന് രസീത് പ്രിന്ററില്‍ നിന്ന് അദ്ഭുതകരമായി 500 രൂപ നോട്ടുകള്‍ അച്ചടിച്ചുവരാന്‍ തുടങ്ങുന്നതും അതിനെത്തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വടിവുക്കരസി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ഹരീഷ് ദുരൈരാജ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

'ട്രിപ്പിള്‍ ഡെക്കര്‍' പോസ്റ്റർ

ട്രിപ്പിള്‍ ഡെക്കര്‍

കൃഷ്ണനുണ്ണി മംഗലത്ത് സംവിധാനം ചെയ്ത ഡയറക്ട് ഒടിടി റിലീസായി എത്തുന്ന 'ട്രിപ്പിള്‍ ഡെക്കര്‍' മനോരമ മാക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു. താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിക്കായി വലിയ അപകടസാധ്യതകള്‍ നിറഞ്ഞ ഒരു കൃത്യം ഏറ്റെടുക്കാന്‍ തയാറാകുന്ന ഡെലിവറി ഏജന്റിന്റെ കഥയാണ് ചിത്രം പറയുന്നത്. അഖില്‍ ശ്രീകുമാരന്‍, വൈഷ്ണവി, ഗൗരി കുട്ടി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.