'ഡിസി' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
OTT News

'ഡിസി' ഒടിടിയിലേക്ക്;കൂടെ 'ബി​ഗ്ബോസും' 'ഉന്മാദ'വും 'അനന്തൻകാടും'

പപ്പപ്പ ഡസ്‌ക്‌

ഈ വാരം സ്വീകരണമുറികളെ ആഘോഷമാക്കാൻ ബിഗ് ബജറ്റ്, സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒടിടിയിലേക്ക്. ലോകേഷ് കനകരാജ് ചിത്രം ഡിസി, കുഞ്ചാക്കോ ബോബൻ ചിത്രം ഉന്മാദം തുടങ്ങിയ ചിത്രങ്ങളാണ് സ്ട്രീമിങ്ങിന് എത്തുന്നത്.

ഡിസി

പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് ചിത്രമാണ് 'ഡിസി'. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ഡിസി ഒടിടി റിലീസുകളിൽ ഏറെ ശ്രദ്ധനേടുന്ന ഒന്നാണ്. തിയേറ്ററുകളിൽ വലിയ കളക്ഷൻ നേടിയ ചിത്രം സെപ്റ്റംബർ നാലുമുതൽ സൺനെക്സ്റ്റിൽ കാണാം. വാമിഖ ഗബ്ബി, സഞ്ജന കൃഷ്ണമൂർത്തി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'ഡിസി' പോസ്റ്റർ

ശരത് ചന്ദ്ര ചതോപാധ്യായയുടെ പ്രശസ്തമായ 'ദേവദാസ്' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയതാണ് ചിത്രം. മേക്കിങ്ങിനുപുറമേ അനിരുദ്ധ് രവിചന്ദറിന്‍റെ പശ്ചാത്തല സംഗീതവും മുകേഷ് ജിയുടെ ചായാഗ്രഹണവുമാണ് ചിത്രത്തിന്‍റെ പ്രധാന ആകർഷണം. കൃഷ് ദയാൽ, അവിനാഷ് രഘുദേവൻ, തലൈവാസൽ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

'ഉന്മാദം' പോസ്റ്റർ

ഉന്മാദം

കുഞ്ചാക്കോ ബോബൻ, ലിജോമോൾ ജോസ്, സിദ്ദിഖ്, വിശാഖ് നായർ, സുധീഷ് എന്നിവർ അണിനിരക്കുന്ന മലയാള സൈക്കോളജിക്കൽ ത്രില്ലറാണ് 'ഉന്മാദം'. കിരൺ ദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ തിരക്കഥാകൃത്താകാൻ ആഗ്രഹിക്കുന്ന ഷെല്ലി എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ ജീവിതവും ഒരു കേസിനെക്കുറിച്ചുള്ള അന്വേഷണവുമാണ് പ്രമേയം. ചിത്രം സെപ്റ്റംബർ 4 മുതൽ സോണിലിവിലൂടെ കാണാം. തിരക്കഥയൊരുക്കുന്നത് ഷാഹി കബീറാണ്. അര്‍ജുന്‍ സേത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സംവിധായകന്‍ കിരണ്‍ ദാസ് തന്നെയാണ്.

ബിഗ് ബോസ് പോസ്റ്റർ

ബിഗ് ബോസ് (സൗത്ത്)

ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലെ ബിഗ് ബോസ് പുതിയ സീസണുകൾ പ്രേക്ഷകരിലേക്ക് എത്തുന്നു. സെപ്റ്റംബർ ആറു മുതൽ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയും ടിവി ചാനലുകളിലൂടെയും റിയാലിറ്റി ഷോയുടെ പുതിയ എപ്പിസോഡുകൾ കണ്ടുതുടങ്ങാം.

'അനന്തൻ കാട്' പോസ്റ്റർ

അനന്തൻ കാട്

വിവിധ ഭാഷകളിൽ ഒടിടി റിലീസിനൊരുങ്ങുന്ന മറ്റൊരു പ്രധാന ദക്ഷിണേന്ത്യൻ പ്രോജക്ടാണ് അനന്തൻ കാട്. ത്രില്ലർ പശ്ചാത്തലത്തിലുള്ള ഈ ചിത്രവും ഈ ആഴ്ച സ്ട്രീമിങ് ആരംഭിക്കുന്നവയുടെ പട്ടികയിലുണ്ട്. സെപ്റ്റംബർ രണ്ടുമുതൽ മനോരമയിൽ കാണാം. മുരളി ഗോപിയുടെ ശക്തമായ രചനയില്‍, ജിയെന്‍ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വനമേഖല പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ആര്യ, ഇന്ദ്രന്‍സ്, സുനില്‍, നിഖില വിമല്‍, റെജീന കസാന്‍ഡ്ര, സിദ്ദിഖ്, അജയ്, ബോസ് വെങ്കട്ട്, ദേവ് മോഹന്‍, രണ്‍ജി പണിക്കര്‍, അഞ്ജലി നായര്‍, ശാന്തി ബാലചന്ദ്രന്‍, അച്യുത് കുമാര്‍, വിജയരാഘവന്‍, സാഗര്‍ സൂര്യ, അല്‍സിന്‍ ബെന്നി, ശരത് അപ്പാനി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു

'ദ് കോർട്ട്' പോസ്റ്റർ

ദ് കോർട്ട്

യോഗലക്ഷ്മി, വി. ജയപ്രകാശ്, അർജുൻ ശ്യാം ഗോപൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് റൊമാന്‍റിക് ഡ്രാമ ചിത്രമാണ് 'ദ് കോർട്ട്'. സംസാരവൈകല്യമുള്ള യാഴിനി എന്ന അഭിഭാഷക മുതിർന്ന അഭിഭാഷകനായ സ്വന്തം പിതാവിനെതിരെ കോടതിയിൽ കേസ് നടത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. സെപ്റ്റംബർ 4 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും.

'കൊറിയൻ കനകരാജു' പോസ്റ്റർ

കൊറിയൻ കനകരാജു

വരുൺ തേജ് കൊനിഡെല, ഋതിക നായക്, സത്യ, സുനിൽ വർമ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന തെലുങ്ക് ഹൊറർ കോമഡി ചിത്രമാണ് 'കൊറിയൻ കനകരാജു'. മെർലപാക ഗാന്ധി സംവിധാനം ചെയ്ത ഈ ചിത്രം ഒരു കൊറിയൻ വ്യക്തിയുടെ ആത്മാവ് ബാധിക്കുന്ന കനകരാജു എന്ന യുവാവിന്‍റെ രസകരവും ആകാംക്ഷ നിറഞ്ഞതുമായ യാത്രയെക്കുറിച്ചാണ് പറയുന്നത്. സെപ്റ്റംബർ നാലു മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം.