'ജനനായകൻ' ഒടിടി ട്രെൻഡിങ് പോസ്റ്റർ കടപ്പാട് സീ 5 തമിഴ്
OTT News

ഓണത്തിന് ഒടിടിയിൽ കാണാൻ 'ജനനായകൻ' മുതൽ 'ഫേ​സിങ് എ​ൽ ചാ​പ്പോ' വരെ

പപ്പപ്പ ഡസ്‌ക്‌

ഓണാവധിക്കാലത്ത് കാണാനായി വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിറയെ സൂപ്പർഹിറ്റ് ചിത്രങ്ങൾ. തമിഴ്നാട് മുഖ്യമന്ത്രി ദളപതി വിജയ്‌യുടെ ജനനായകൻ, അ​ക്ഷ​യ് കു​മാ​ർ-സു​നി​ൽ ഷെ​ട്ടി ടീമിന്‍റെ വെ​ൽ​ക്കം ടു ​ദി ജം​ഗി​ൾ ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് നെ​റ്റ്‌​ഫ്ലി​ക്‌​സ്, ജിയോ ഹോ​ട്ട്‌​സ്റ്റാ​ർ, സീ5, ​പ്രൈം വീ​ഡി​യോ, സോ​ണി​ലി​വ് തു​ട​ങ്ങി​യവയിൽ സ്ട്രീമിങ് ആരംഭിച്ചത്.

ജ​ന​നാ​യ​ക​ൻ

തമിഴകത്തിന്‍റെ മുഖ്യമന്ത്രി ദളപതി വി​ജ​യ് നായകനായി എത്തിയ പൊ​ളി​റ്റി​ക്ക​ൽ ആ​ക്ഷ​ൻ ത്രി​ല്ല​ർ 'ജ​ന​നാ​യ​ക​ൻ' സീ5-ൽ സ്ട്രീമിങ് തുടങ്ങി. വിജയ് പോലീസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. നിരവധി പ്രതിസന്ധികളിലൂടെ തിയേറ്ററുകളിലെത്തിയ ചിത്രം ദളപതിയുടെ കരിയറിലെ അവസാനചിത്രമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂലായ് 23-നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രകാശ് രാജ്, പ്രിയാമണി, നരേൻ, ഗൗതം വാസുദേവ് മേനോൻ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്‍റെ സംഗീതസംവിധായകൻ.

'വെൽക്കം ടു ദ് ജം​ഗിൾ' പോസ്റ്റർ

വെ​ൽ​ക്കം ടു ​ദ് ജം​ഗി​ൾ

അ​ക്ഷ​യ് കു​മാ​ർ, സു​നി​ൽ ഷെ​ട്ടി, അ​ർ​ഷാ​ദ് വാ​ർ​സി, ജാ​ക്വ​ലി​ൻ ഫെ​ർ​ണാ​ണ്ട​സ് തുടങ്ങിയ വ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന ഹി​ന്ദി കോ​മ​ഡി-​ആ​ക്ഷ​ൻ ചി​ത്ര​മാ​ണ് 'വെ​ൽ​ക്കം ടു ​ദ് ജം​ഗി​ൾ'. പ്രശ്നക്കാരായ ചിലർ ഒരു കാ​ടി​നെ അ​ശാ​ന്ത​മാ​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ജി​യോ​ ഹോ​ട്ട്‌​സ്റ്റാ​റി​ൽ കാണാം.

'ചെ​ന്നൈ ലൗ ​സ്റ്റോ​റി' പോസ്റ്റർ

ചെ​ന്നൈ ലൗ ​സ്റ്റോ​റി

ശ്രീ ​ഗൗ​രി പ്രി​യ റെ​ഡ്ഡി, കി​ര​ൺ അ​ബ്ബ​വ​രം, ആ​ദി​ത് അ​രു​ൺ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന തെലുങ്ക് റൊ​മാന്‍റി​ക് ഡ്രാ​മയാണ് 'ചെ​ന്നൈ ലൗ ​സ്റ്റോ​റി'. ആ​ദ്യ പ്ര​ണ​യ​ത്തിന്‍റെ ത​ക​ർ​ച്ച എ​ങ്ങ​നെ കൂ​ടു​ത​ൽ അ​ർഥ​വ​ത്താ​യ മ​റ്റൊ​രു ബ​ന്ധ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്നു​വെ​ന്ന് ചി​ത്രം സം​സാ​രി​ക്കു​ന്നു. സോ​ണി​ലി​വി​ലൂ​ടെ ചി​ത്രം കാ​ണാം.

'ദ് ​ഗ്രേ​റ്റ് ഗ്രാ​ൻ​ഡ് സൂ​പ്പ​ർ​ഹീ​റോ' പോസ്റ്റർ

ദ് ​ഗ്രേ​റ്റ് ഗ്രാ​ൻ​ഡ് സൂ​പ്പ​ർ​ഹീ​റോ

ജാ​ക്കി ഷ്രോ​ഫ്, പ്ര​തീ​ക് ബ​ബ്ബ​ർ, ഭാ​ഗ്യ​ശ്രീ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്ന ഫാ​ന്‍റ​സി കോ​മ​ഡി ചി​ത്ര​മാ​ണി​ത്. തന്‍റെ മു​ത്ത​ച്ഛനു പ്ര​ത്യേ​ക ക​ഴി​വു​ക​ളു​ണ്ടെ​ന്നും അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ലോ​ക​ത്തെ ര​ക്ഷി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട​യാ​ളാ​ണ് അ​ദ്ദേ​ഹ​മെ​ന്നും വി​ശ്വ​സി​ക്കു​ന്ന ഒ​രു കൊ​ച്ചു​കു​ട്ടി​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സീ5-​ൽ കാണാം.

'പ്യാ​ർ പ്രേ​മ ക​ല്യാ​ണം' പോസ്റ്റർ

പ്യാ​ർ പ്രേ​മ ക​ല്യാ​ണം

ഇ​ള​ൻ, സാ​ൻ‌വി മേ​ഘ്ന എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ത​മി​ഴ് റൊ​മാ​ന്‍റി​ക് കോ​മ​ഡി ചി​ത്ര​മാ​ണ് 'പ്യാ​ർ പ്രേ​മ ക​ല്യാ​ണം'. വി​വാ​ഹ​ശേ​ഷം ഭാ​ര്യ​യു​ടെ വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന ന​വ​ദ​മ്പ​തി​ക​ൾ നേ​രി​ടു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളും സാം​സ്കാ​രി​ക വൈ​രു​ധ്യ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തിന്‍റെ ഇ​തി​വൃ​ത്തം. നെ​റ്റ്‌​ഫ്ലി​ക്‌​സി​ൽ സ്ട്രീമിങ് ആരംഭിച്ചു.

'ഡാ​ർ​ക്ക്' പോസ്റ്റർ

ഡാ​ർ​ക്ക്

ര​ഹ​സ്യ​ങ്ങ​ളും ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ നി​മി​ഷ​ങ്ങ​ളും നി​റ​ഞ്ഞ ത​മി​ഴ് സൈ​ക്കോ​ള​ജി​ക്ക​ൽ ഹൊ​റ​ർ ത്രി​ല്ല​ർ ചി​ത്ര​മാ​ണ് 'ഡാ​ർ​ക്ക്'. അ​പ്ര​തീ​ക്ഷി​ത​മാ​യ ചി​ല സ​ത്യ​ങ്ങ​ൾ പു​റ​ത്തു​വ​രു​മ്പോ​ൾ ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളാ​ണു ചിത്രത്തിന്‍റെ ഇതിവൃത്തം. പ്രൈം വീഡിയോയിൽ ചിത്രം കാണാം.

'ഫേ​സിങ് എ​ൽ ചാ​പ്പോ' പോസ്റ്റർ

ഫേ​സിങ് എ​ൽ ചാ​പ്പോ

യ​ഥാ​ർഥ സം​ഭ​വ​ങ്ങ​ളെ പശ്ചാത്തലത്തിൽ ഒരുക്കിയ സ്പാ​നി​ഷ് ക്രൈം ​ഡ്രാ​മ പ​ര​മ്പ​ര, 'ഫേ​സിങ് എ​ൽ ചാ​പ്പോ' നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. മോ​ഷ്ടി​ച്ച വാ​ഹ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ പ്ര​ശ​സ്ത മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യാ ത​ല​വ​ൻ എ​ൽ ചാ​പ്പോയു​ടെ മു​ന്നി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ക​പ്പെ​ടു​ന്ന ര​ണ്ട് മെ​ക്സി​ക്ക​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ഥ​യാ​ണ് പ​ര​മ്പ​ര പ​റ​യു​ന്ന​ത്.