ചലച്ചിത്രാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 'ഒബ്സെഷൻ', 'കൊളിഷൻ കോഴ്സ്' എന്നീ ചിത്രങ്ങൾ ഒടിടിയിൽ. സസ്പെൻസും ഭയവും നിറഞ്ഞ അന്തരീക്ഷമൊരുക്കിക്കൊണ്ട് കറി ബാർകർ സംവിധാനം ചെയ്ത സെക്കോളജിക്കൽ ഹൊറർ ചിത്രമായ 'ഒബ്സെഷൻ' ഒക്ടോബർ 30-ന് ജിയോഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തു.
മനുഷ്യന്റെ അതിരുകടന്ന ഭ്രമവും മറ്റുള്ളവരുടെ സ്വതന്ത്ര തീരുമാനങ്ങളെ ഹനിക്കുന്നതിന്റെ ഭവിഷ്യത്തുകളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ വരുൺ ധവാനും കൃതി സാനോണും പ്രധാന കഥാപാത്രങ്ങൾക്കു ശബ്ദം നൽകിയിട്ടുണ്ട്.
ഡാനിയേൽ സാഞ്ചസ് അരേവാലോയുടെ 'കൊളിഷൻ കോഴ്സ്' നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്. മാഡ്രിഡിലെ ബാങ്കിൽ കവർച്ച നടത്താൻ പദ്ധതിയിടുന്ന കള്ളന്മാരുടെയും, തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുടെയും കഥയാണ് ഈ ക്രൈം ത്രില്ലർ പറയുന്നത്.
ഈ ചിത്രങ്ങൾക്ക് പുറമെ, വ്യത്യസ്ത വിഭാഗങ്ങളിലായി നിരവധി അന്താരാഷ്ട്ര സിനിമകളും സീരീസുകളുമാണ് ഈ വാരാന്ത്യത്തിൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.