തിയേറ്റർ റിലീസിനു പിന്നാലെ ആര്യ-മഞ്ജു വാര്യർ-ഗൗതം കാർത്തിക് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ആക്ഷൻ ത്രില്ലർ 'മിസ്റ്റർ എക്‌സ്' ഒടിടിയിൽ. പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം കാണാം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണു ചിത്രം സ്ട്രീം ചെയ്യുന്നത്.
മനു ആനന്ദ് സംവിധാനം ചെയ്ത ചിത്രം ഒരു ചാരന്റെ കഥയാണു പറയുന്നത്. രാജ്യത്തിന്റെ ഉത്തരവുകൾക്കു വിരുദ്ധമായി പ്രവർത്തിക്കേണ്ടി വരുന്ന ഒരു ചാരനും അയാളിലൂടെ പുറത്തുവരുന്ന ആഗോള ഗൂഢാലോചനയുമാണു ചിത്രത്തിന്റെ ഇതിവൃത്തം.
മൂന്നാം ലോകമഹായുദ്ധത്തിനുവരെ കാരണമായേക്കാവുന്ന വലിയ വിപത്തിനെ തടയാനുള്ള പോരാട്ടമാണു ചിത്രം ദൃശ്യവത്കരിക്കുന്നത്. ശരത് കുമാർ, അതുല്യ രവി, റൈസ വിൽസൺ, ജയപ്രകാശ്, കാളി വെങ്കട്ട്, അനഘ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.