'മദ്രാസ് മാറ്റിനി' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
OTT News

'മദ്രാസ് മാറ്റിനി' ജൂലായ് നാലുമുതൽ സൺനെക്സ്റ്റിൽ

പപ്പപ്പ റിപ്പോര്‍ട്ടര്‍

തിയറ്ററുകളില്‍ സമ്മിശ്രപ്രതികരണമുണ്ടാക്കിയ മദ്രാസ് മാറ്റിനി ഒടിടിയിലേക്ക്. ജൂലൈ നാലിന് സണ്‍ നെക്സ്റ്റിൽ ചിത്രം സ്ട്രീം ചെയ്യും.'ഓരോ തെരുവിനും ഓരോ കഥയുണ്ട്. ഓരോ വീടിനും ഒരു ഹൃദയമിടിപ്പ്. ത്യാഗം ചെയ്യുന്ന അച്ഛന്‍, ദൈനംദിന ജീവിതത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന സ്വപ്‌നങ്ങള്‍. നമുക്കു ചുറ്റുമുള്ള പാടാത്ത നായകന്മാര്‍...' അവര്‍ക്കായി ചിത്രം സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് അണിയറക്കാര്‍ പുറത്തുവിട്ടത്.

കാര്‍ത്തികേയന്‍ മണി സംവിധാനം നിര്‍വഹിച്ച ചിത്രം തൊഴിലാളിവര്‍ഗത്തിന്റെ ദൈനംദിന ജീവിതത്തെ അനാവരണം ചെയ്യുന്നു. സത്യരാജ് അവതരിപ്പിക്കുന്ന വൃദ്ധനായ ഒരു സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരനായ ജ്യോതി രാമയ്യയെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ നീങ്ങുന്നത്.

കാളി വെങ്കട്ട്, രോഷിണി, ഹരിപ്രിയ, ഷെല്ലി കിഷോര്‍, വിശ്വ, ജോര്‍ജ് മരിയന്‍, സുനില്‍ സുഖദ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സത്യരാജിന്റെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.