‘കു​ട്ട​ന്‍റെ ഷി​നി​ഗാ​മി’ പോസ്റ്റർ അറേഞ്ച്ഡ്
OTT News

ഇന്ദ്രൻസിന്റെ 'കുട്ടന്റെ ഷിനി​ഗാമി' ഒടിടിയിൽ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇ​ന്ദ്ര​ൻ​സ്, ജാ​ഫ​ർ ഇ​ടു​ക്കി എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ‘കു​ട്ട​ന്‍റെ ഷി​നി​ഗാ​മി’ ഒടിടിയിൽ. മ​നോ​ര​മ മാ​ക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. 2024 സെ​പ്റ്റം​ബ​ർ 24ന് ആ​ണ് ചി​ത്രം തിയറ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്. വ്യത്യസ്തമായ പ്രമേയത്തിലൂടെ പ്രേക്ഷകരെ ആകർഷിച്ച ചിത്രം റ​ഷീ​ദ് പാ​റ​യ്ക്ക​ലാണ് സം​വി​ധാ​നം ചെ​യ്തത്.

കാ​ല​നും ഒ​രു ആ​ത്മാ​വും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നാ​ണ് സിനിയുടെ ഇതിവൃത്തം. "ഷി​നി​ഗാ​മി' എ​ന്നാ​ൽ ജാ​പ്പ​നീ​സ് ഭാ​ഷ​യി​ൽ കാ​ല​ൻ എ​ന്നാ​ണ് അ​ർ​ഥം. ഫാന്‍റ​സി-ത്രി​ല്ല​ർ ചിത്രത്തിൽ ഷി​നി​ഗാ​മി​യാ​യി ഇ​ന്ദ്ര​ൻ​സും കു​ട്ട​ൻ എ​ന്ന ആ​ത്മാ​വാ​യി ജാ​ഫ​ർ ഇ​ടു​ക്കി​യും വേഷമിട്ടിരിക്കുന്നു. കാ​ല​നും ആ​ത്മാ​വും ചി​ത്ര​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രെ പോ​ലെ​യാ​ണ് രംഗപ്രവേശം ചെയ്യുന്നത്.

അ​നീ​ഷ് ജി.മേ​നോ​ൻ, ശ്രീ​ജി​ത്ത് ര​വി, സു​നി​ൽ സു​ഖ​ദ, അ​ഷ​റ​ഫ് പി​ലാ​യ്ക്ക​ൽ, ഉ​ണ്ണി​രാ​ജാ, മു​ൻ​ഷി ര​ഞ്ജി​ത്ത്, പ്രി​യ​ങ്ക, അ​ഖി​ല, സ​ന എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. മ​ഞ്ചാ​ടി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ഷ​റ​ഫ് പി​ലാ​യ്ക്ക​ലാ​ണ് ചി​ത്ര​ത്തിന്‍റെ നി​ർമാ​ണം. ക​ലാ​സം​വി​ധാ​നം എം ​കോ​യാ​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ജ​യേ​ന്ദ്ര ശ​ർമ.