കുരുക്ഷേത്ര രണ്ടാം ഭാഗം പോസ്റ്റർ കടപ്പാട്-നെറ്റ്ഫ്ളിക്സ്
OTT News

കുരുക്ഷേത്ര രണ്ടാം ഭാഗം നെറ്റ്ഫ്ളിക്സിൽ

പപ്പപ്പ ഡസ്‌ക്‌

മഹാഭാരതത്തെ ആസ്പദമാക്കി ഒരുക്കിയ ആനിമേറ്റഡ് വെബ് സീരീസാണ് കുരുക്ഷേത്ര. യുദ്ധത്തിലെ പ്രധാന യോദ്ധാക്കളുടെ കഥയാണ് സീരീസ് പറയുന്നത്. കര്‍ത്തവ്യം, വിധി, ധാര്‍മിക പ്രതിസന്ധികള്‍, തുടങ്ങിയവ ഇതിവൃത്തമായുള്ള പരമ്പര ആകാംക്ഷയോടെയാണ് ചലച്ചിത്രാസ്വാദകര്‍ കാത്തിരുന്നത്. ഇതിഹാസത്തിന്റെ ആഴമേറിയ ആഖ്യാനത്തിലും പരമ്പര ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാഴ്ചയില്‍ അതിശയിപ്പിക്കുന്ന പുതിയ ഫോര്‍മാറ്റിലാണത് എത്തുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് തുടങ്ങി.

കുരുക്ഷേത്ര: ഭാഗം 1-ന് ഒമ്പത് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. ജനപ്രിയ പരമ്പരയുടെ രണ്ടാം ഭാഗത്തിനും ഒമ്പത് എപ്പിസോഡുകളാണ് ഉള്ളത്. 'കുരുക്ഷേത്ര യുദ്ധം അവിസ്മരണീയവും കാലാതീതവുമാണ്. കുരുക്ഷേത്രയുദ്ധത്തിന്റെ 18 ദിവസങ്ങളാണ് പരമ്പരയിലുള്ളത്. ഇന്ത്യന്‍ ഇതിഹാസത്തെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഉയര്‍ന്ന ദൃശ്യപരതയില്‍ പുതിയ ഫോര്‍മാറ്റില്‍ കാണാന്‍ കഴിയും' - അണിയറക്കാര്‍ പറഞ്ഞു.