‘ഇരുമുടി’ ഒടിടി റിലീസ് പോസ്റ്റർ കടപ്പാട്-നെറ്റ്ഫ്ലിക്സ്
OTT News

ആഗോള നെറ്റ്ഫ്ലിക്സ് പട്ടികയിൽ ഒന്നാമത്; 68 ലക്ഷം കാഴ്ചക്കാരുമായി ‘ഇരുമുടി’

പപ്പപ്പ റിപ്പോര്‍ട്ടര്‍

‘ഇരുമുടി’ എന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സൃഷ്ടിച്ചത് സമാനതകളില്ലാത്ത വിജയമാണ്. 250 കോടിയും കടന്ന് മുന്നേറിയ ഈ കൊച്ചുചിത്രം ഒടിടി സ്ട്രീമിങ്ങ് തുടങ്ങിയതോടെ ലോകമെങ്ങുമുള്ള പ്രേക്ഷകരെ കീഴടക്കുന്ന കാഴ്ചയാണിപ്പോൾ. ബോക്സ് ഓഫീസിൽ റെക്കോഡുകൾ പലതുസൃഷ്ടിച്ച ചിത്രം ഒടിടിയിലും കാഴ്ചക്കാരുടെ എണ്ണത്തിൽ അദ്ഭുതങ്ങൾ തീർക്കുകയാണ്.

നിലവിൽ നെറ്റ്ഫ്ലിക്സിലെ ആഗോള നോൺ-ഇംഗ്ലീഷ് സിനിമകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ചിത്രം. ഇതുവരെ 68 ലക്ഷത്തിലധികം പേരാണ് ‘ഇരുമുടി’ നെറ്റ്ഫ്ലിക്സിൽ കണ്ടത്. സെപ്റ്റംബര്‍ 18 ന് ആണ് നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാണ്.

‘ഇരുമുടി’ ഒടിടി സക്സസ് പോസ്റ്റർ

തെലുങ്കിന്റെ മാസ് മഹാരാജ രവി തേജയ്ക്ക് മാത്രമല്ല, സംവിധായകൻ ശിവ നിർവാണ, നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ്, പ്രിയ ഭവാനി ശങ്കർ, മലയാളിതാരങ്ങളായ ബേബി നക്ഷത്ര,സ്വാസിക തുടങ്ങി ചിത്രവുമായി ബന്ധപ്പെട്ട എല്ലാവർക്കും ഏറെ പ്രിയപ്പെട്ട സിനിമയായി മാറിയിരിക്കുകയാണ് അങ്ങനെ ‘ഇരുമുടി’.

‘ഇരുമുടി’യിൽ പ്രിയ ഭവാനി ശങ്കറും ബേബിനക്ഷത്രയും

ബോക്സ് ഓഫീസിൽ റെക്കോഡ് കളക്ഷൻ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച ചിത്രം നിർമാതാക്കൾക്കും വിതരണക്കാർക്കും തിയേറ്റർ ഉടമകൾക്കും മികച്ച ലാഭം നേടിക്കൊടുത്തിരുന്നു. തിയേറ്ററിൽ മികച്ച ബിസിനസ് നേടിയതിനൊപ്പം ഒടിടി പ്ലാറ്റ്ഫോമിലും അതേ തരത്തിലുള്ള ശ്രദ്ധേയമായ പ്രതികരണം നേടുന്ന അപൂർവ വിജയകഥയായി ‘ഇരുമുടി’ മാറുകയാണ്. തിയേറ്ററുകൾക്ക് പിന്നാലെ സ്ട്രീമിങ് പ്ലാറ്റ്ഫോമിലും ചിത്രം തുടരുന്ന ജനപ്രീതി പ്രേക്ഷകരുമായി സിനിമ സ്ഥാപിച്ച ശക്തമായ ബന്ധത്തിന്റെ തെളിവുകൂടിയാണ്.