'ജിഡിഎൻ' ട്രെയിലറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
OTT News

'ഗോപാലസ്വാമി ദൊരൈസ്വാമി നായിഡു' ഒടിടിയിലേക്ക്; 'ഇന്ത്യൻ എഡിസൺ' കഥ എവിടെ കാണാം?

പപ്പപ്പ ഡസ്‌ക്‌

ആ​ർ. മാ​ധ​വ​ൻ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തിയ 'ജി​ഡി​എ​ൻ' എ​ന്ന ചി​ത്രം ഒ​ടി​ടി റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു. നെ​റ്റ്ഫ്ലി​ക്സി​ൽ സെ​പ്റ്റം​ബ​ർ നാലു മുതൽ ചിത്രം കാണാം. ത​മി​ഴിനു പു​റ​മെ മ​ല​യാ​ളം, ഹി​ന്ദി, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും ഒ​ടി​ടി​യി​ൽ ല​ഭ്യ​മാ​കും.

പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​നായ ജി.​ഡി. നാ​യി​ഡു​വിന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ ചിത്രമാണിത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും, മാ​റ്റ​ങ്ങ​ൾ​ക്കാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളും, അ​തി​നെ എ​തി​ർ​ത്ത അ​ധി​കാ​രി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ജീ​വ​ന​വു​മാ​ണ് കൃ​ഷ്ണ​കു​മാ​ർ രാ​മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഇ​തി​വൃ​ത്തം.

'ജിഡിഎൻ' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ

ആ​ർ. മാ​ധ​വ​ൻ ജി.​ഡി. നാ​യി​ഡു​വാ​യി വേ​ഷ​മി​ടു​ന്ന ചി​ത്ര​ത്തി​ൽ സ​ത്യ​രാ​ജ്, ജ​യ​റാം, ത​മ്പി രാ​മ​യ്യ, പ്രി​യാ​മ​ണി, ദു​ഷാ​ര വി​ജ​യ​ൻ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മാ​ധ​വ​നും ഭാ​ര്യ സ​രി​ത​യും ചേ​ർ​ന്ന് ട്രൈ​ക​ള​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ലും, വ​ർ​ഗീ​സ് മൂ​ല​ൻ, വി​ജ​യ് മൂ​ല​ൻ എ​ന്നി​വ​ർ വ​ർ​ഗീ​സ് മൂ​ല​ൻ​സ് പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ലു​മാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 'റോ​ക്ക​ട്രി: ദ് ​ന​മ്പി ഇ​ഫ​ക്ട്' എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഇ​വ​ർ ഒ​ന്നി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്.

'ജിഡിഎൻ' ട്രെയിലറിൽ നിന്ന്

ഓ​ഗ​സ്റ്റ് ഏഴിനാണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത​ത്. എ​ന്നാ​ൽ ബോ​ക്സ് ഓ​ഫീ​സി​ൽ പ്ര​തീ​ക്ഷി​ച്ച​ പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ ചി​ത്ര​ത്തി​ന് സാ​ധി​ച്ചി​ല്ല. സാ​ക്നി​ൽ​ക്കി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​ക​ദേ​ശം 6.32 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ചി​ത്ര​ത്തി​ന് നേ​ടാ​നാ​യ​ത്. സാ​ങ്കേ​തി​ക​മാ​യി ചി​ല പോ​രാ​യ്മ​ക​ൾ ഉ​ണ്ടെ​ങ്കി​ലും, ജി.​ഡി. നാ​യി​ഡു​വിന്‍റെ ജീ​വി​ത​വും അ​ദ്ദേ​ഹ​ത്തിന്‍റെ സം​ഭാ​വ​ന​ക​ളും പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ചി​ത്രം ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്ന് നി​രൂ​പ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.