‘ഐസ്’ഫസ്റ്റ് ലുക്ക് പോസ്റ്റർ അറേഞ്ച്ഡ്
OTT News

ഏറ്റവും പ്രിയപ്പെട്ട ഒരാൾ ഭീഷണിയാകുമ്പോൾ; ‘ഐസു’മായി മനു അശോകൻ–ബോബി സഞ്ജയ് ടീം

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാളികൾക്ക് ഹിറ്റ് സിനിമകൾ സമ്മാനിച്ച മനു അശോകൻ സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസ് ‘ഐസ്’(Eyes)ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്രെൻഡ് ആവുന്നു. ഉയരെ’, ‘കാണെക്കാണെ’ എന്നിവയ്ക്ക് ശേഷം ബോബി–സഞ്ജയ് കൂട്ടുകെട്ടുമായി മനു അശോകൻ വീണ്ടും ഒന്നിക്കുന്ന പ്രോജക്ട് കൂടിയാണിത്.

1983, കാണെക്കാണെ,ക്വീൻ, ചിത്രീകരണം പുരോ​ഗമിക്കുന്ന ആസിഫ് അലി ചിത്രം കോട്ടയം ബെൽറ്റ് തുടങ്ങി, മലയാളികൾക്ക് ഒത്തിരി നല്ല സിനിമകൾ സമ്മാനിച്ച ഡ്രീം കാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി ആർ ഷംസുദ്ദീൻ ആണ് ‘ഐസ്’ വെബ് സീരീസും നിർമിക്കുന്നത്.

‘Watch, Protect, Defend’ എന്നാണ് സീരീസിന്റെ ടാഗ്‌ലൈൻ. ഒരിക്കൽ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതായ ഒരാൾ തന്നെ ഏറ്റവും വലിയ ഭീഷണിയായി മാറുന്ന സാഹചര്യങ്ങളിലൂടെയാണ് ‘ഐസ്’ കഥ പറയുന്നത്. സ്റ്റോക്കിങ്, പ്രതികാരബോധമുള്ള മുൻ പങ്കാളികൾ, അപകടകരമായ മാനസികാവസ്ഥയിലുള്ളവർ എന്നിവരിൽ നിന്ന് ഭീഷണി നേരിടുന്നവരുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

അഞ്ജന നായരാണ് കഥ എഴുതിയിരിക്കുന്നത്. സംഗീതം ഒരുക്കുന്നത് രഞ്ജിൻ രാജാണ്. സോണി ലിവിൽ ഉടൻ സ്ട്രീമിങ് ആരംഭിക്കുന്ന ‘ഐസ്’ വെബ് സീരീസിൽ നിഖില വിമൽ,ശ്രുതി രാമചന്ദ്രൻ,സാനിയ അയ്യപ്പൻ,കനി കുസൃതി,ജാഫർ ഇടുക്കി,ദേവ് മോഹൻ,അനഘ,പാർവതി കൃഷ്ണ,പ്രേംപ്രകാശ് തുടങ്ങിയവരാണ് അഭിനേതാക്കൾ.

‘ഐസ്’പോസ്റ്റർ

ബോബി-സഞ്ജയ് തിരക്കഥയെഴുതി പാർവതി തിരുവോത്ത് നായികയായ ‘ഉയരെ’യിലൂടെയാണ് മനു അശോകൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് അതേ തിരക്കഥാകൃത്തുക്കൾക്കൊപ്പം മനുവിന്റെ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നിവർ അഭിനയിച്ച ‘കാണെക്കാണെ’യും ശ്രദ്ധ നേടിയിരുന്നു.

ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിനാൽ ‘ഐസ്’ സിനിമാ പ്രേമികൾക്കിടയിൽ പ്രതീക്ഷ ഉയർത്തുകയാണ്. ഛായാഗ്രഹണം- ഗൗതം ശങ്കർ, എഡിറ്റിങ്- അഭിലാഷ് ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈൻ- ദിലീപ് നാഥ്, വസ്ത്രാലങ്കാരം ശ്രേയ അരവിന്ദ്,മേക്കപ്പ്- ജയൻ പൂങ്കുളം, സ്റ്റിൽസ് ജിയോ ജോമി,സൗണ്ട് ഡിസൈൻ- വിഘ്നേഷ് വിക്കി,ഫൈനൽ മിക്സ്- വിഷ്ണു പി. സി. കളറിസ്റ്റ് രമേഷ് സി.പി.