'എമിലി ഇന്‍ പാരീസ് സീസണ്‍ 5' ട്രെയിലറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
OTT News

വീണ്ടും ലില്ലി കോളിന്‍സ്; 'എമിലി ഇന്‍ പാരീസ് സീസണ്‍ 5' ഡിസംബര്‍ 18ന്

പപ്പപ്പ ഡസ്‌ക്‌

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'എമിലി ഇന്‍ പാരീസ് സീസണ്‍ 5'ല്‍ എമിലി കൂപ്പര്‍ എന്ന കഥാപാത്രമായി ലില്ലി കോളിന്‍സ് വീണ്ടുമെത്തുന്നു. നിര്‍മാതാക്കള്‍ സീസണ്‍ 5-ന്റെ പ്രത്യേക ട്രെയിലര്‍ പുറത്തിറക്കി. ആവേശത്തോടെയാണ് ആരാധകര്‍ ട്രെയിലര്‍ ഏറ്റെടുത്തത്. ഡിസംബര്‍ 18ന് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അണിയറക്കാരുടെ പ്രഖ്യാപനം.

നാലാം സീസണില്‍ എമിലി കണ്ടുമുട്ടിയ മാര്‍സെല്ലോയുമായുള്ള (യൂജെനിയോ ഫ്രാന്‍സെസ്ചിനി) പ്രണയമാണ് ട്രെയിലര്‍ എടുത്തുകാണിക്കുന്നത്. എമിലിയും മാര്‍സെല്ലോയും അടുപ്പത്തിലാകുന്ന ചിത്രങ്ങളിലൂടെയുള്ള വോയ്സ് ഓവര്‍ ഇങ്ങനെയാണ്- 'നമ്മള്‍ ഒരു സുന്ദരിയായ സ്ത്രീയില്‍ നിന്നാണ് തുടങ്ങുന്നത്. അവളോടൊപ്പം കഥാനായകനും ചേരുന്നു. അവര്‍ പരസ്പരം അറിയുന്നുണ്ടെന്ന് വ്യക്തമാണ്. ഒടുവില്‍ ഒരു ചുംബനം പങ്കിടുന്നു.'

ലില്ലി കോളിന്‍സ്, ലെറോയ്-ബ്യൂലിയു, ഫ്രാന്‍സെസ്ചിനി എന്നിവരെക്കൂടാതെ, എമിലി ഇന്‍ പാരീസ് സീസണ്‍ അഞ്ചില്‍ ലൂക്കാസ് ബ്രാവോ (ഗബ്രിയേല്‍), ബ്രൂണോ ഗൗറി (ലൂക്ക്), വില്യം അബാഡി (അന്റോയിന്‍ ലാംബെര്‍ട്ട്), ലൂസിയന്‍ ലാവിസ്‌കൗണ്ട് (ആല്‍ഫി), താലിയ ബെസന്‍ (ഫോര്‍നാര്‍ഡ്കോ), പോള്‍മാന്‍ ബേസന്‍ (നിക്കോ), ബ്രയാന്‍ ഗ്രീന്‍ബെര്‍ഗ് (ജേക്ക്), മിഷേല്‍ ലാറോക്ക് (യെവെറ്റ്) എന്നിവരും എത്തുന്നു.