'എക്കോ' പോസ്റ്റർ അറേഞ്ച്ഡ്
OTT News

കാത്തിരുന്ന 'എക്കോ' ഒടിടിയിലേക്ക്; ഡിസംബര്‍ 31ന് എവിടെ കാണാം?

പപ്പപ്പ റിപ്പോര്‍ട്ടര്‍

2025ലെ മികച്ച മലയാള ചിത്രങ്ങളിലൊന്നായ എക്കോ ഒടിടി റിലീസിനൊരുങ്ങുന്നു. ബാഹുൽ രമേഷ് തിരക്കഥയെഴുതി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ ചിത്രം എക്കോ ഡിസംബര്‍ 31ന് സ്ട്രീമിങ് ആരംഭിക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ എക്കോയുടെ റിലീസ് തീയതി പ്രഖ്യാപിക്കുകയും ചെയ്തു സ്ട്രീമിങ് പ്ലാറ്റ്ഫോം. തിയറ്ററുകളില്‍ ഇപ്പോഴും മികച്ച കളക്ഷനുമായി മുന്നേറുന്ന ചിത്രം കൂടിയാണ് എക്കോ.

നെറ്റ്ഫ്‌ളിക്‌സ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ എക്കോയുടെ പോസ്റ്റര്‍ പങ്കിട്ടു. 'വനങ്ങളില്‍ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്നു, ഉത്തരങ്ങളും അവിടെ ഉണ്ടാകുമോ? മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഡിസംബര്‍ 31ന് നെറ്റ്ഫ്‌ളിക്‌സില്‍ എക്കോ കാണുക...'

വ്യത്യസ്തമായ പ്രമേയം കൊണ്ടും അവതരണരീതികൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രമാണ് എക്കോ. സൂപ്പര്‍ഹിറ്റ് സിനിമ കിഷ്‌കിന്ധകാണ്ഡത്തിന്റെ അണിയറക്കാരാണ് എക്കോയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും.

'എക്കോ' ഒടിടി റിലീസ് പോസ്റ്റർ

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാം നിർമ്മിക്കുന്ന എക്കോയിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ്,വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. മുജീബ് മജീദിന്റെ സംഗീത സംഗീതം, സൂരജ് ഇ.എസിന്റെ എഡിറ്റിങ്, സജീഷ് താമരശ്ശേരിയുടെ കലാസംവിധാനം, വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫി എന്നിവയും ചിത്രത്തിന് മുതൽക്കൂട്ടാകുന്നു.

എക്കോയുടെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്: പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ: സുജിത്ത് സുധാകരൻ, പ്രോജക്ട് ഡിസൈനർ: സന്ദീപ് ശശിധരൻ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, ടീസർ കട്ട്: മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാഗർ, വിഎഫ്എക്സ്: ഐവിഎഫ്എക്സ്, സ്റ്റിൽസ്: റിൻസൺ എം ബി, സബ്ടൈറ്റിൽസ്: വിവേക് രഞ്ജിത്, വിതരണം: ഐക്കൺ സിനിമാസ്, പ്ലോട്ട് പിക്ചേഴ്സ് (ഓവർസീസ്) പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്.