ബിൽ ​ഗേറ്റ്സ്,സ്മൃതി ഇറാനി വിക്കിപ്പീ‍ഡിയ, അറേഞ്ച്ഡ്
OTT News

സ്മൃതിഇറാനിയുടെ പരമ്പരയിലേക്ക് ബില്‍ഗേറ്റ്‌സ്

പപ്പപ്പ ഡസ്‌ക്‌

രാഷ്ട്രീയപ്രവര്‍ത്തകയും കേന്ദ്രമന്ത്രിയും ആകുന്നതിനുംമുമ്പ് മിനി സ്‌ക്രീനില്‍ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് സ്മൃതി ഇറാനി. സ്മൃതിയുടെ ക്യുംകി സാസ് ഭി കഭി ബഹു തി രാജ്യത്തെ ജനപ്രിയ പരമ്പരകളിലൊന്നായിരുന്നു. ഇപ്പോള്‍ അതിന്റെ രണ്ടാം ഭാഗവും ആരാധകര്‍ ഏറ്റെടുത്തു. വര്‍ഷങ്ങള്‍ക്കു ശേഷം തങ്ങളുടെ പ്രിയകഥാപാത്രമായി സ്മൃതി എത്തുന്നത് വലിയ ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

ഇപ്പോള്‍ മിനിസ്‌ക്രീന്‍ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് സ്മൃതിയുടെ പരമ്പര. ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ ഗേറ്റ്സ് പരമ്പരയില്‍ അഭിനയിക്കുന്നു. വീഡിയോ കോള്‍ വഴിയാണ് അദ്ദേഹത്തിന്റെ കഥാപാത്രം എത്തുന്നത്. മൂന്ന് എപ്പിസോഡുകളിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുക.

ക്യുംകി സാസ് ഭി കഭി ബഹു തി 2-ന്റെ ഒരു പുതിയ പ്രൊമോയും പുറത്തിറങ്ങി, അതില്‍ തുളസി വിരാനി (സ്മൃതി ഇറാനി) ഷോയുടെ പുതിയ അതിഥിയെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും സ്മൃതിയുടെ പരമ്പര ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ ഈ മേഖലഖകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനാല്‍, സ്മൃതിയുടെ പരമ്പരയിലേക്ക് അദ്ദേഹം സന്തോഷത്തോടെ എത്തുകയായിരുന്നു.