തിയേറ്ററുകളില്‍ മുപ്പതോളം ദിവസത്തെ വിജയകരമായ പ്രദര്‍ശനത്തിനുശേഷം, ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത 'ഭീഷ്മര്‍' ഒടിടി റിലീസിന് ഒരുങ്ങുന്നു. ധ്യാന്‍ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിച്ച ഈ മ്യൂസിക്കല്‍ റൊമാന്റിക് ഫാമിലി ഫണ്‍ ത്രില്ലര്‍ മെയ് 22 മുതല്‍ ആമസോണ്‍ പ്രൈം, സണ്‍ നെക്സ്റ്റ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്കെത്തും.
സൂപ്പര്‍ ഹിറ്റായ 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിനുശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ദിവ്യ പിള്ള, അമേര എന്നിവര്‍ നായികമാരാകുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രന്‍സ്, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, അഖില്‍ കവലയൂര്‍, സെന്തില്‍ കൃഷ്ണ, മണികണ്ഠന്‍ ആചാരി, അബു സലിം, ജയന്‍ ചേര്‍ത്തല, സോഹന്‍ സീനുലാല്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങളാണു ചിത്രത്തില്‍ അണിനിരക്കുന്നത്.
ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. കഥ അന്‍സാജ് ഗോപി, ഛായാഗ്രഹണം- രതീഷ് റാം, എഡിറ്റിങ്- ജോണ്‍കുട്ടി, സംഗീതം-പശ്ചാത്തല സംഗീതം- രഞ്ജിന്‍ രാജ്, സംഘട്ടനം- ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജീവ് പെരുമ്പാവൂര്‍.