'വെള്ളേപ്പ'ത്തിന്റെ സോങ് റിലീസ് പോസ്റ്റർ അറേഞ്ച്ഡ്
Beats

'ആ നല്ല നാൾ ഇനി തുടരുമോ..'; 'വെള്ളേപ്പ'ത്തിന്റെ സ്വാ​ദുമായി ഒരു ​ഗാനം

പപ്പപ്പ ഡസ്‌ക്‌

'വെള്ളേപ്പം' എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച 'ആ നല്ല നാൾ ഇനി തുടരുമോ' എന്ന ഗാനം പുറത്തിറങ്ങി. അക്ഷയ് രാധാകൃഷ്ണൻ ഷൈൻ ടോം ചാക്കോ, നൂറിൻ ഷെരീഫ്,റോമ, ശ്രീജിത്ത്‌ രവി, സോഹൻ സീനുലാൽ, ഫാഹിം സഫർ,സുനിൽ പറവൂർ,വൈശാഖ് വിജയൻ, അലീന ട്രീസ, ക്ഷമ കൃഷ്ണ,റോഷ്‌ന റോയ്,ഫിലിപ്പ് തൊകലൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് 'വെള്ളേപ്പം'.

എറിക് ജോൺസന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസന് ഒപ്പം എമി എഡ്വിൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്, വരികൾ ദിനു മോഹൻ. പുത്തൻ പള്ളിയുടെ പശ്ചാത്തലത്തിൽ പ്രണയത്തിന്റെയും സൗഹൃദങ്ങളുടെയും കഥ പറയുന്ന ചിത്രം യഥാർഥ വെള്ളേപ്പഅങ്ങാടിയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. വളരെ കാലങ്ങൾക്ക് ശേഷം എസ്.പി വെങ്കിടേഷ് പശ്ചാത്തല സംഗീതം ഒരുക്കുന്ന ചിത്രമാണ് വെള്ളേപ്പം. വിജയ് യേശുദാസിന്റെ ആലാപനത്തിൽ ഒരു ഗാനവും ചിത്രത്തിൽ ഉണ്ട്. ലീല എൽ, ഗിരീഷ് കുട്ടൻ ഉൾപ്പെടെ മൂന്ന് സംഗീത സംവിധായകരാണ് ചിത്രത്തിൽ ഉള്ളത്.

ബറോക് സിനിമാസിനു വേണ്ടി ജിൻസ് തോമസ്, ദ്വാരക് ഉദയശങ്കർ എന്നിവർ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രവീൺ രാജ് പൂക്കാടൻ ആണ്. കഥ, തിരക്കഥ- ജീവൻ ലാൽ,ക്യാമറ-ശിഹാബ് ഓങ്ങല്ലൂർ,എഡിറ്റിങ്- രഞ്ജിത് ടച്ച് റിവർ, കലാസംവിധാനം-ജ്യോതിഷ് ശങ്കർ, മേക്കപ്പ് -ലിബിൻ മോഹനൻ,പ്രൊഡക്ഷൻ കൺട്രോളർ-ഫിബിൻ അങ്കമാലി,സ്റ്റിൽസ് -നിവിൻ,പിആർഒ- അരുൺ പൂക്കാടൻ. ചിത്രം ജനുവരി 9 ന് തിയേറ്ററുകളിലെത്തും.