'ഒരു വടക്കന്‍ തേരോട്ടം' പോസ്റ്റർ അറേഞ്ച്ഡ്
Beats

അച്ഛനും മകനും ചേർന്നൊരുക്കിയ ​ഗാനം; 'ഇടനെഞ്ചിലെ മോഹ'വുമായി 'വടക്കൻതേരോട്ടം'

പപ്പപ്പ ഡസ്‌ക്‌

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ബിനുന്‍രാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കന്‍ തേരോട്ടം' എന്ന ചിത്രത്തിലെ 'ഇടനെഞ്ചിലെ മോഹം' എന്ന ഗാനത്തിന്റെ വീഡിയോ സോങ് സരിഗമ മ്യൂസിക് പുറത്തിറക്കി. ഒരുകാലം സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍കൊണ്ട് വിസ്മയം സൃഷ്ടിച്ച ബേണി ഇഗ്‌നേഷ്യസ് കൂട്ടുകെട്ടിലെ ബേണിയും അദ്ദേഹത്തിന്റെ മകന്‍ ടാന്‍സനും ചേര്‍ന്ന് ആദ്യമായി സംഗീതം നല്‍കുന്ന ഗാനമാണ് ഇത്.

ഇന്ത്യന്‍ സിനിമയില്‍ അച്ഛനും മകനും ചേര്‍ന്ന് ആദ്യമായി സംഗീതം നല്‍കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഉണ്ട്. ഹരികാംബോജി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന്റെ രചന ഹസീന.എസ്.കാനം ആണ്. യുവ ഗായകനിരയില്‍ ശ്രദ്ധേയനായ കെ.എസ് ഹരിശങ്കറിന്റെ മാസ്മരിക ശബ്ദത്തോടൊപ്പം ശ്രീജാദിനേശ് എന്ന ഗായികയും പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നു.

ഗാനരംഗത്തില്‍ ധ്യാനിന്റെ നായികയായി എത്തുന്നത് ദില്‍ന രാമകൃഷ്ണനാണ്. നാട്ടിൻപുറത്തെ നായകനായാണ് ധ്യാൻ പാട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നവാഗതനായ സനു അശോക് നിര്‍വഹിക്കുന്നു.