ലത മങ്കേഷ്കർ ഫോട്ടോകടപ്പാട്-ഐഎംഡിബി
Beats

'ഇനിയൊരു ജന്മമമുണ്ടെങ്കിൽ എനിക്ക് ലതയാകേണ്ട,ചെറിയൊരു വീട്ടിലെ ആൺകുട്ടിയായാൽ മതി...'

പപ്പപ്പ ഡസ്‌ക്‌

ല​താ മ​ങ്കേ​ഷ്‌​ക​ർ പു​ന​ർ​ജ​ന്മ​ത്തെ​ക്കു​റി​ച്ച് പ​ങ്കു​വെ​ച്ച വാക്കുകൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു. ഇനിയൊരു ജ​ന്മമുണ്ടെങ്കിൽ ല​താ മ​ങ്കേ​ഷ്‌​ക​റാ​യി ജ​നി​ക്ക​രു​തെ​ന്നും, പെ​ൺ​കു​ട്ടി​യാ​യി​ട്ട​ല്ല മ​റി​ച്ച് ഒ​രു ആ​ൺ​കു​ട്ടി​യാ​യി ജ​നി​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​ഴ​യൊ​രു അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇതാണ് ലതയുടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വീണ്ടും വാർത്തകളിൽ നിറയുന്നത്.

'വീ​ണ്ടു​മൊ​രു ജ​ന്മം ല​ഭി​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ഇ​നി അ​ഥ​വാ ജ​ന്മം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ല​താ മ​ങ്കേ​ഷ്‌​ക​റാ​യി ജ​നി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ല​താ മ​ങ്കേ​ഷ്‌​ക​ർ അ​നു​ഭ​വി​ച്ച പ്ര​യാ​സ​ങ്ങ​ളും ക​ഷ്ട​പ്പാ​ടു​ക​ളും അ​വ​ൾ​ക്ക് മാ​ത്ര​മേ അ​റി​യൂ' എ​ന്നാ​യി​രു​ന്നു അവരുടെ വാ​ക്കു​ക​ൾ.

ലത മങ്കേഷ്കറുടെ ബാല്യകാലചിത്രം

തു​ട​ർ​ന്ന് സം​സാ​രി​ക്ക​വേ​യാ​ണ്, ഇ​നി ജ​നി​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​രു ചെ​റി​യ കു​ടും​ബ​ത്തി​ൽ ജ​നി​ക്ക​ണ​മെ​ന്നും പെ​ൺ​കു​ട്ടി​യാ​യി​ട്ട​ല്ല ആ​ൺ​കു​ട്ടി​യാ​യി വേ​ണം ദൈ​വ​മെ​ന്നെ അ​യ​ക്കാ​നെ​ന്നും ല​താ മ​ങ്കേ​ഷ്‌​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. സം​ഗീ​ത ലോ​ക​ത്ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ജ​യ​ങ്ങ​ൾ കൊ​യ്ത​പ്പോ​ഴും ജീ​വി​ത​ത്തി​ൽ അ​വ​ർ നേ​രി​ട്ട വ്യ​ക്തി​പ​ര​മാ​യ പ്ര​തി​സ​ന്ധി​ക​ളെ​യും ത്യാ​ഗ​ങ്ങ​ളെ​യും ഓ​ർ​മ​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ആ ​വാ​ക്കു​ക​ൾ. 2022 ഫെ​ബ്രു​വ​രി​യി​ലാ​ണ് 92-ാം വ​യസി​ൽ ല​താ മ​ങ്കേ​ഷ്‌​ക​ർ അ​ന്ത​രി​ച്ച​ത്.