ബിടിഎസ് താരം ജിന്നിന്റെ റണ്‍ സിയോക്ക്ജിന്‍ സോളോ ടൂറിന്റെ ഭാ​ഗമായി കൊറിയയിലെ ഗോയാങ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടി ഫോട്ടോ-അറേഞ്ച്ഡ്
Beats

സോളോ ടൂറുമായി ബിടിഎസ് താരം ജിന്‍; ആവേശത്തീയായി റണ്‍ സിയോക്ക്ജിന്‍ ചിത്രങ്ങള്‍

പപ്പപ്പ ഡസ്‌ക്‌

ബിടിഎസ് താരം ജിന്നിന്റെ റണ്‍ സിയോക്ക്ജിന്‍ സോളോ ടൂറിനു പൂര്‍ണപിന്തുണയുമായി ആര്‍എമ്മും വിയും ജെ ഹോപ്പും. താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

കൊറിയയിലെ ഗോയാങ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ജിന്‍ വേദിയില്‍ തകര്‍ക്കുമ്പോള്‍ കാണികളുടെ കൂട്ടത്തില്‍ ബിടിഎസിന്റെ ലീഡര്‍ ആര്‍എമ്മും ജെ ഹോപ്പും വിയും ഉണ്ടായിരുന്നു. സൈനിക സേവനം പൂര്‍ത്തിയാക്കിയശേഷം ജെ ഹോപ്പും ഇത്തരത്തില്‍ കോണ്‍സേര്‍ട്ട് നടത്തിയിരുന്നു. അന്നും ഏഴ് അംഗങ്ങളെയും ഒരുമിച്ച് കാണാന്‍ കഴിഞ്ഞിരുന്നു.

ബിടിഎസ് താരം ജിന്നിന്റെ റണ്‍ സിയോക്ക്ജിന്‍ സോളോ ടൂറിന്റെ ഭാ​ഗമായി കൊറിയയിലെ ഗോയാങ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടി

'ഐ വില്‍ ബി ദെയര്‍', 'വിത്ത് ദി ക്ലൗഡ്‌സ്', 'ഫാളിംഗ്', 'ഡൈനമൈറ്റ്', 'സൂപ്പര്‍ ട്യൂണ' തുടങ്ങി നിരവധി ഗാനങ്ങളും നൃത്തങ്ങളുമാണ് ജിന്‍ ആരാധകര്‍ക്കായി സമ്മാനിച്ചത്. സൈനിക സേവനം പൂര്‍ത്തിയാക്കി എത്തിയ ബിടിഎസ് താരങ്ങളുടെ അപ്‌ഡേറ്റുകള്‍ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. വൈകാതെ ഗായകസംഘത്തിലെ ഏഴുപേരെയും ഒരുമിച്ച് കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.