'ബത്‌ലഹേം കുടുംബ യൂണിറ്റ്'പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Beats

ഓണം കളറാക്കാൻ നിവിനും മമിതയും; 'ബത്‌ലഹേം കുടുംബ യൂണിറ്റ്' ആദ്യ​ഗാനം എത്തി

പപ്പപ്പ ഡസ്‌ക്‌

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ഗിരീഷ് എ.ഡിയുടെ സംവിധാനത്തിലൊരുങ്ങുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നിവിന്‍ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ഈ പ്രണയ ചിത്രം നിര്‍മിക്കുന്നത് ഭാവന സ്റ്റുഡിയോസ് ആണ്.

'മാന്ത്രികം' എന്നു തുടങ്ങുന്ന ​ഗാനം എം.ജി. ശ്രീകുമാര്‍ ആണ് ആലപിച്ചിരിക്കുന്നത്. സംഗീതമൊരുക്കിയത് വിഷ്ണു വിജയ്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് വിനായക് ശശികുമാര്‍. എം.ജി. ശ്രീകുമാര്‍ ആദ്യമായി നിവിന്‍ പോളിക്ക് വേണ്ടി പാടുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവർ ചേർന്നാണ് നിർമാണം.

'ബത്‌ലഹേം കുടുംബ യൂണിറ്റ്'പോസ്റ്റർ

നിവിന്‍ പോളിക്കൊപ്പം മമിത ബൈജു, സംഗീത് പ്രതാപ്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, സ്വാസിക തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഓണം റിലീസായി ഓഗസ്റ്റ് 21-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. .