ആശാ ഭോസ്‌ലെ,എ.ആർ.റഹ്മാൻ,ഷാരൂഖ് ഖാൻ,സഞ്ജയ് ദത്ത് അറേഞ്ച്ഡ്
Beats

ആശാ ഭോസ്‌ലെക്ക് ആദരം; റഹ്‌മാന്റെ ആൽബത്തിൽ ഷാരൂഖും സഞ്ജയ് ദത്തും ഒരുമിക്കും

പപ്പപ്പ ഡസ്‌ക്‌

‌സംഗീതലോകത്തെ ഇതിഹാസം ആശാ ഭോസ്‌ലെക്ക് ആദരമര്‍പ്പിച്ചുകൊണ്ട് എ.ആര്‍. റഹ്‌മാന്‍ ഒരുക്കുന്ന പ്രത്യേക സംഗീത ആല്‍ബത്തില്‍ ഷാരൂഖ് ഖാനൊപ്പം ബോളിവുഡ് താരം സഞ്ജയ് ദത്തും പങ്കാളിയാകുന്നു. പ്രോജക്ടിന്റെ ഭാഗമാകാന്‍ സഞ്ജയ് ദത്ത് സമ്മതിച്ചതായാണു റിപ്പോര്‍ട്ട്.

എ.ആര്‍. റഹ്‌മാന്‍ ഈണം പകരുന്ന ഗാനരംഗത്തില്‍ ഷാരൂഖ് ഖാനും സഞ്ജയ് ദത്തും ഒരുമിച്ച് പ്രത്യക്ഷപ്പെടും. ഇന്ത്യന്‍ സംഗീത മേഖലയ്ക്ക് ആശാ ഭോസ്‌ലെ നല്‍കിയ സമാനതകളില്ലാത്ത സംഭാവനകളെ സ്മരിക്കുന്നതാണ് ഈ ട്രിബ്യൂട്ട് ആല്‍ബം.

വ്യത്യസ്തമായ സംഗീതാവിഷ്‌കാരത്തിന്റെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെയും സംഗീതലോകത്തെയും പ്രമുഖര്‍ ഒന്നിക്കുന്ന ഈ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.