ഹോംലി മീൽസ്, ബെൻ, പൊമ്പളൈ ഒരുമൈ, മ്യൂസിക്കൽ ചെയർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിൻ ആറ്റ്ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആന്റപ്പന്റെ അദ്ഭുത പ്രവൃത്തികൾ' എന്ന കോമഡി ഫാന്റസി ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. വിപിൻ അറ്റ്ലി എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകർന്ന് നിരഞ്ജന് സുരേഷ് ആലപിച്ച ഗാനമാണ് റിലീസായത്.
സ്വതന്ത്രമായ അവതരണശൈലി രചനയിലും സംവിധാനത്തിലും പരീക്ഷിക്കുന്നതിലൂടെ ശ്രദ്ധേയനായ വിപിൻ അറ്റ്ലിയുടെ ഈ പുതിയ ചിത്രം ഉടൻ പ്രദർശനത്തിനെത്തുന്നു. വിപിൻ ആറ്റ്ലി, സാജിദ് യാഹിയ എന്നിവരോടൊപ്പം ഡൊമിനിക്, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം, രഞ്ജിനി മേനോൻ, ശർമാജി, ജോസ് മുനമ്പം, മോസപ്പൻ, ഡിക്സൺ പൊടുത്താസ്, ഷാഫി ചെമ്മാട്, ഉണ്ണി ശിവപാൽ,ട്വിങ്കിൾ ജോബി,മഞ്ജുശ്രീ, ശ്രീജ ദാസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
മാക്രോം പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അനിമ നിർവഹിക്കുന്നു. എഡിറ്റിങ് -രാജേഷ് കോടോത്ത്, ഗോപകുമാർ നമ്പ്യാർ, പിആർഒ-എ.എസ് ദിനേശ്.