അൽക്ക യാ​ഗ്നിക് ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Beats

'ഇ​ന്ന​ത്തെ സം​ഗീ​ത​ത്തി​ന് ആ​ത്മാ​വ് ന​ഷ്ട​മാ​യി': അൽക്ക യാ​ഗ്നിക്

പപ്പപ്പ റിപ്പോര്‍ട്ടര്‍

തൊ​ണ്ണൂ​റു​ക​ളി​ലും ര​ണ്ടാ​യി​ര​ത്തിന്‍റെ തു​ട​ക്ക​ത്തി​ലും ബോ​ളി​വു​ഡ് സം​ഗീ​തലോ​കം കീ​ഴ​ട​ക്കി​യ പി​ന്ന​ണി ഗാ​യി​ക അ​ൽ​ക്ക യാ​ഗ്നി​ക്ക് സ​മ​കാ​ലി​ക സം​ഗീ​ത​ത്തെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ ആ​ശ​ങ്ക​കൾ പങ്കുവച്ചത്, സംഗീതലോകത്തു വലിയ ചർച്ചയായി. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗായിക തന്‍റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞത്.

ഇ​ന്ന​ത്തെ സം​ഗീ​തത്തിന് ആത്മാവ് നഷ്ടമായെന്നായിരുന്നു അൽക്ക പറഞ്ഞത്. പ​ഞ്ചാ​ബി റാ​പ്പു​ക​ളും ഉ​യ​ർ​ന്ന ശ​ബ്ദ​ത്തി​ലു​ള്ള ബീ​റ്റു​ക​ളും റീ​മി​ക്സു​ക​ളും നി​റ​ഞ്ഞ ഇ​ന്ന​ത്തെ ശൈ​ലി​യി​ൽ സം​ഗീ​ത​ത്തിന്‍റെ ത​നി​മ കു​റ​യു​ക​യാ​ണ്. ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ പ​ഴ​യ​കാ​ല സം​ഗീ​തം തി​രി​ച്ചു​വ​ര​ണ​മെ​ന്നും ആ​ത്മാ​വു​ള്ള പാ​ട്ടു​ക​ൾ​ക്കാ​യി താ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അൽക്ക കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​രി​യ​റി​ൽ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​മ്പോ​ഴും തന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​യും അ​ൽ​ക്ക പ​ങ്കുവ​ച്ചു. 2024 മു​ത​ൽ സെ​ൻ​സ​റി ന്യൂ​റ​ൽ ഹി​യ​റിങ് ലോ​സ് എ​ന്ന അ​പൂ​ർ​വ​മാ​യ ശ്ര​വ​ണ വൈ​ക​ല്യം മൂ​ലം ചി​കി​ത്സ​യി​ലാ​ണ് താ​രം. ഇ​ന്നും ഇ​തിന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ താ​ൻ അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും, പാ​ടാ​നാ​യി സം​ഗീ​ത​സം​വി​ധാ​യ​ക​ർ സ​മീ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും നി​ല​വി​ൽ പു​തി​യ പ്രോ​ജ​ക്ടുക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഇം​തി​യാ​സ് അ​ലി ചി​ത്രം 'അ​മ​ർ സിങ് ചം​കീ​ലാ'​യി​ലെ എ.​ആ​ർ. റ​ഹ്മാ​ൻ സം​ഗീ​തം ന​ൽ​കി​യ 'ന​രം കാ​ൽ​ജാ...' ആ​ണ് അ​ൽ​ക്ക​യു​ടേ​താ​യി പു​റ​ത്തു​വ​ന്ന അ​വ​സാ​ന ഗാ​നം.

അൽക്ക യാ​ഗ്നിക്

നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ബോ​ളി​വു​ഡി​ൽ സ​ജീ​വ​മാ​യ അ​ൽ​ക്ക യാ​ഗ്നി​ക്, ല​താ മ​ങ്കേ​ഷ്‌​ക​ർ​ക്കും ആ​ശാ ഭോ​സ്‌​ലേ​യ്ക്കു​മൊ​പ്പം ഏ​റ്റ​വു​മ​ധി​കം സോ​ളോ ഗാ​ന​ങ്ങ​ൾ പാ​ടി​യ ഗാ​യി​ക​ കൂടിയാണ്. യൂ​ട്യൂ​ബി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്ട്രീം ​ചെ​യ്യ​പ്പെ​ടു​ന്ന ഗാ​യി​ക എ​ന്ന നി​ല​യി​ൽ ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡി​ലും താ​രം ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.