ആമോസ് അലക്സാണ്ടറിലെ ​ഗാനത്തിൽ അജു വർ​ഗീസും താരാ അമലാ ജോസഫും സ്ക്രീൻ​ഗ്രാബ്
Beats

അജുവിന്റെ പ്രണയവുമായി 'ആമോസ് അലക്സാണ്ടറി'ലെ ​ഗാനം

പപ്പപ്പ റിപ്പോര്‍ട്ടര്‍

അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്ത 'ആമോസ് അലക്സാണ്ടർ' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. പൂർണ്ണമായും ഡാർക്ക് ക്രൈം ത്രില്ലർ ജോണറിലുള്ള ചിത്രം മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കലാണ് നിർമിക്കുന്നത്.

'കനിമൊഴിയേ എന്നോ എന്നിൽ നിറയഴകായ് വന്നു മെല്ലേ..' എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചന പ്രശാന്ത് വിശ്വനാഥൻ. മിനി ബോയ് ആണ് ഈണമിട്ടത്. ആലപിച്ചിരിക്കുന്നത് സിനോപോളാണ്. ഉദിത് നാരായണൻെറതുപോലെ തോന്നിക്കുന്ന ശബ്ദത്തിൽ വന്നഗാനം എന്ന രീതിയിൽ പാട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി. പ്രശസ്ത കീബോർഡ് ആർട്ടിസ്റ്റ് കൂടിയാണ് ഗായകനായ സിനോപോൾ. സുജാത മോഹൻ,നരേഷ് അയ്യർ, ദീപക് നായർ തുടങ്ങിയവരുടെ പാട്ടുകളും ചിത്രത്തിലുണ്ട്. ആകെ അഞ്ച് ഗാനങ്ങളാണ് ഉള്ളത്.

അജു വർഗീസും പുതുമുഖം താരാ അമലാ ജോസഫുമാണ് ഗാനരംഗത്തിലുള്ളത്. അജു വർഗീസിൻ്റെ പ്രണയം ഇതിലൂടെ അവതരിപ്പിക്കുന്നു. മാധ്യമ പ്രവർത്തകനായിട്ടാണ് അജു വർഗീസ് ചിത്രത്തിലെത്തുന്നത്. മാധ്യമപ്രവർത്തനത്തിനിടയിലുണ്ടാകുന്ന ഒരു കണ്ടുമുട്ടലും പിന്നീടുള്ള സംഭവങ്ങളുമാണ് പ്രമേയം. ജാഫർ ഇടുക്കിയാണ് ആമോസ് അലക്സാണ്ടർ എന്ന അതിശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കലാഭവൻ ഷാജോൺ. ഡയാനാ ഹമീദ്, സുനിൽ സുഗത ശ്രീജിത്ത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല,എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.

ആമോസ് അലക്സാണ്ടറിലെ ​ഗാനരം​ഗത്തിൽ നിന്ന്

കഥ- അജയ് ഷാജി, പ്രശാന്ത് വിശ്വനാഥൻ. ഗാനങ്ങൾ- പ്രശാന്ത് വിശ്വനാഥൻ,സംഗീതം- മിനി ബോയ്,ഛായാഗ്രഹണം - പ്രമോദ് കെ.പിള്ള, എഡിറ്റിങ്- സിയാൻ ശ്രീകാന്ത്,കലാസംവിധാനം -കോയാസ്, മേക്കപ്പ് - നരസിംഹസ്വാമി, കോസ്റ്റ്യൂം -ഫെമിനജബ്ബാർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ, ക്രിയേറ്റീവ് ഹെഡ് - സിറാജ് മൂൺ ബീം,പ്രൊജക്ട് ഡിസൈൻ - സുധീർ കുമാർ, അനൂപ് തൊടുപുഴ, പ്രൊഡക്ഷൻ ഹെഡ് -രജീഷ് പത്തംകുളം, പ്രൊഡക്ഷൻ മാനേജർ - അരുൺ കുമാർ. കെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - മുഹമ്മദ്.പി.സി, സ്റ്റിൽസ് അനിൽ വന്ദന,പിആർഒ- മഞ്ജു ഗോപിനാഥ്.

തൊടുപുഴയിലും പരിസരങ്ങളിലും, രാജസ്ഥാൻ, ഡൽഹി, കാശ്മീർ തുടങ്ങി രാജ്യത്തിലെ 14 സംസ്ഥാനങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. നവംബർ ആദ്യം തിയറ്ററുകളിൽ എത്തും.