പുതുമുഖം സംഗീത് ശിവനെ നായകനാക്കി സന്ദീപ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ചങ്കൂറ്റം' എന്ന ചിത്രത്തിന്റെ പൂജാ കർമം നെന്മാറ ജ്യോതിസ് റെസിഡൻസിയിൽ നടന്നു. ആലത്തൂർ എസ്.എച്ച്.ഒ ടി.എൻ. ഉണ്ണികൃഷ്ണൻ ഭദ്രദീപം തെളിച്ചു ചടങ്ങിന് തുടക്കം കുറിച്ചു.
ഫൺ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രൻ ചാമി നിർവഹിക്കുന്നു. സംഗീതം കൃഷ്ണരാജ്, എഡിറ്റർ രാജേഷ് രാജേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ-ചെന്താമരാക്ഷൻ, കല- നാഥൻ മണ്ണൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഹക്കീം ഷാ.