'കൂടൽ' പോസ്റ്റർ കടപ്പാട്-ബിബിൻ ജോർജ് ഇൻസ്റ്റ​ഗ്രാം അക്കൗണ്ട്
Malayalam

ക്യാമ്പിങ് കഥപറയുന്ന 'കൂടൽ' ജൂൺ 27ന് തീയറ്ററുകളിൽ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ക്യാമ്പിങ് പ്രമേയമായ സിനിമ കൂടൽ ജൂൺ 27ന് തിയറ്റുകളിൽ എത്തുന്നു. ബിബിൻ ജോർജാണ് നായകൻ. ചിത്രത്തിന്റെ ട്രെയ്ലർ സംവിധായകനും നടനുമായ ബേസിൽ ജോസഫ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെ പുറത്തിറക്കി. പേര്സൂചിപ്പിക്കുന്നതു പോലെ അപരിചിതരായ കുറച്ചു പേർ ഒരു ക്യാമ്പിലേക്ക് എത്തപ്പെടുന്നതും അവിടെ നടക്കുന്ന ഒരു സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം. ഷാനു കക്കൂർ,ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് സംവിധാനം. പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ.വി ആണ് ചിത്രം നിർമ്മിക്കുന്നത്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മറീന മൈക്കിൾ,നിയ വർഗ്ഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര എന്നിവർക്കൊപ്പം ട്രാൻസ് വുമൺ മോഡൽ റിയ ഇഷയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴിലെ പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, ലാലി പി.എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

'കൂടൽ' പോസ്റ്റർ

മണ്ണാർക്കാട്,അട്ടപ്പാടി, കോയമ്പത്തൂർ, മലയാറ്റൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ആക്ഷനും, ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്. 'ചെക്കൻ' എന്ന സിനിമയിലെ'ഒരു കാറ്റ് മൂളണ്..' എന്ന വൈറൽ ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ പെരുമ്പടപ്പ് ഒരു ഗാനം പാടി അഭിനയിക്കുന്നു. നായകൻ ബിബിൻ ജോർജ്ജും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. സംവിധായകരിലൊരാളായ ഷാഫി എപ്പിക്കാട് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും. ഷജീർ പപ്പയാണ് ഛായഗ്രാഹകൻ. കോ റൈറ്റേഴ്‌സ് - റാഫി മങ്കട, യാസിർ പരതക്കാട്.

എഡിറ്റർ- ജർഷാജ് കൊമ്മേരി, പ്രൊജക്ട് ഡിസൈനർ-സന്തോഷ്‌ കൈമൾ,ആർട്ട്‌-അസീസ് കരുവാരകുണ്ട്, സംഗീതം-സിബു സുകുമാരൻ,

നിഖിൽ അനിൽകുമാർ,സുമേഷ് രവീന്ദ്രൻ, ആൽബിൻ എസ്. ജോസഫ്, പ്രസാദ് ചെമ്പ്രശ്ശേരി. ​ഗാനരചന- ഷിബു പുലർകാഴ്ച, കെ കൃഷ്ണൻകുട്ടി, സോണി മോഹൻ, നിഖിൽ. സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുൽനാസർ, അബി അബ്ബാസ്, ​ഗായകർ- നജിം അർഷാദ്, യാസീൻ നിസാർ, മണികണ്ഠൻ പെരുമ്പാടപ്പ്, സജീർ കൊപ്പം,അഫ്സൽ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യർ, ശില്പ അഭിലാഷ്, മീര, സാഹ്റ മറിയം,അനു തോമസ്,

പ്രൊഡക്ഷൻ കൺട്രോളർ- ഷൗക്കത്ത് വണ്ടൂർ, സൗണ്ട് ഡിസൈൻ-രാജേഷ് പിഎം, മേക്കപ്പ്-ഹസ്സൻ വണ്ടൂർ,കോസ്റ്റ്യൂം- ആദിത്യ നാണു,

ചീഫ് അസോസിയേറ്റ് ഡയറക്ടർ- -അസിം കോട്ടൂർ,അസോസിയേറ്റ് ഡയറക്ടർ-മോഹൻ സി നീലമംഗലം, അസോസിയേറ്റ് ക്യാമറ-ഷാഫി കൊറോത്ത്,ഓഡിയോഗ്രാഫി-ജിയോ പയസ്,സംഘട്ടനം- മാഫിയ ശശി, കൊറിയോഗ്രഫി വിജയ് മാസ്റ്റർ, കളറിസ്റ്റ് -അലക്സ്‌ വർഗീസ്, വി.എഫ്.എക്സ്- ലൈവ് ആക്ഷൻ സ്റ്റുഡിയോ, പി.ആർ.ഒ -മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് -റബീഷ് ഉപാസന,ഓൺലൈൻ മാർക്കറ്റിങ്- ഒപ്ര ഡിസൈൻ-മനു ഡാവിഞ്ചി.