വിസ്മയ മോഹൻലാൽ നായികയാകുന്ന 'തുടക്ക'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് അറേഞ്ച്ഡ്
Malayalam

അതിശയിപ്പിച്ച് മോഹൻലാലിനൊപ്പം വിസ്മയ, ഓണത്തിന് തിയേറ്ററുകളിൽ 'വിസ്മയത്തുടക്കം'

പപ്പപ്പ ഡസ്‌ക്‌

മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി നായികയാകുന്ന തുടക്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. വിസ്മയ തുടക്കം എന്ന വാചകത്തോടെ മോഹൻലാലാണ് സോഷ്യൽമീഡിയയിൽ പോസ്റ്റർ റിലീസ് ചെയ്തത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്നു. ഇദ്ദേഹത്തിന്റെ മകൻ ആശിഷ് ആന്റണിയാണ് ചിത്രത്തിൽ വിസ്മയയ്ക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹൻലാലും ചിത്രത്തിൽ നിർണായവേഷത്തിലുണ്ടാകും എന്നാണ് വിവരം. ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ മോഹൻലാലിനെയും കാണാം.

തൊടുപുഴ,വാ​ഗമൺ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. ഡോ.എമിൽ വിൻസെന്റ് ഡോ.അനിഷ ആന്റണി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് രചന. ചായാഗ്രഹണം- ജോമോൻ ടി ജോൺ, സംഗീതം-ജേക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈൻ- സന്തോഷ് രാമൻ, എഡിറ്റിങ്-ചമൻ ചാക്കോ,സൗണ്ട് ഡിസൈൻ- വിഷ്ണുഗോവിന്ദ്, കോസ്റ്റ്യൂം- അരുൺ മനോഹർ, മേക്കപ്പ്- ജിതേഷ് പൊയ്യ, ഫിനാൻസ് കൺട്രോളർ- മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാർ- ശ്രീക്കുട്ടൻ ധനേശൻ, വിനോദ് ശേഖർ, ഫിനാൻസ് മാനേജർ- ബേസിൽ എം. ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സൈലക്സ് എബ്രഹാം, ആക്ഷൻ കൊറിയോഗ്രാഫി-യാനിക് ബെൻ,സ്റ്റണ്ട് സിൽവ,വിഎഫ്എക്സ്-മൈൻഡ്സ്റ്റീൻ സ്റ്റുഡിയോ, സ്റ്റിൽസ്- അനൂപ് ചാക്കോ പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോ ടൂത്സ്

'തുടക്ക'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

വിസ്മയ ആയോധന കലകളിൽ പ്രാവീണ്യം നേടിയിട്ടുള്ളതിനാൽ അതുമായി ബന്ധപ്പെട്ട ചിത്രമാകും എന്ന രീതിയിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം വന്നപ്പോഴുള്ള ചർച്ചകൾ. ടൈറ്റിൽഫോണ്ടിൽ കരാട്ടെയെ സൂചിപ്പിക്കുന്ന അംശങ്ങളും ചിലർ കണ്ടെത്തിയിരുന്നു.