കണ്ണൂർ കഫേയുടെ ബാനറിൽ ഷിജിത്ത് കല്യാടൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രശസ്ത പരമ്പരയായ 'കണ്ണൂർ കഫേ'യിലെ സ്ഥിരം അഭിനേതാക്കളായ രാമകൃഷ്ണൻ പഴശ്ശി, ശശിധരൻ മട്ടന്നൂർ, ബിജൂട്ടൻ മട്ടന്നൂർ, രതീഷ് ഇരിട്ടി, ലീല കൂമ്പാള എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്.
ഛായാഗ്രഹണം- തരുൺ സുധാകരൻ, സംഗീതം- വിനയ് ദിവാകരൻ, കഥ- രാധാകൃഷ്ണൻ തലച്ചങ്ങാട്,സൗണ്ട് ഡിസൈൻ- ചരൺ വിനായക്, അസോസിയേറ്റ് ഡയറക്ടർ- വിപിൻ അത്തിക്ക, ഹേമന്ത് ഹരിദാസ്, പ്രൊഡക്ഷൻ കൺട്രോളർ- രാമകൃഷ്ണൻ പഴശ്ശി