കലാഭവന്‍ മണി, സാധാരണക്കാരെ ആവേശിച്ച താരമാണ്. മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയിലും സാധരണജനങ്ങള്‍ മണിയെ കൊണ്ടാടി. തങ്ങളിലൊരുവനായി അദ്ദേഹത്തെ സ്‌നേഹിച്ചു, ആരാധിച്ചു. ഹാസ്യതാരമായും വില്ലനായും നായകനായും സ്വഭാവനടനായും മണി തിളങ്ങി. നടന്‍ മാത്രമല്ല, മികച്ച നാടന്‍പാട്ട് കലാകാരനുമായിരുന്നു മണി. വിസ്മൃതിയിലേക്കു മറഞ്ഞ നാടന്‍പാട്ടുകള്‍ക്കു കേരളക്കരയില്‍ പുതുജീവന്‍ നല്‍കിയ ഗായകന്‍ കൂടിയാണ് മണി മൺമറഞ്ഞിട്ടും മലയാളി മനസ്സുകളിൽ ജീവിക്കുന്നു. 'സമ്മർ ഇൻ ബത്‌ലഹേം' എന്ന സിനിമ റീ റിലീസ് ചെയ്യുമ്പോൾ അതിൽ മോനായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണിക്ക് ആദരമർപ്പിച്ച് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. 'ഹൃദയങ്ങളില്‍ എന്നും...'എന്ന കുറിപ്പോടെയാണ് 'സമ്മര്‍ ഇന്‍ ബത്‌ലഹേം' 4കെ പതിപ്പിന്റെ പോസ്റ്റര്‍ എത്തിയത്.
27 വര്‍ഷത്തിനു ശേഷം വീണ്ടും ഡിസംബര്‍ 12ന് ആമിയും രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും ഇമോഷണല്‍ എവര്‍ഗ്രീന്‍ ക്ലാസിക്കുമായി എത്തുമ്പോള്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് പ്രേക്ഷകര്‍. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കര്‍ നിര്‍മിച്ച'സമ്മര്‍ ഇന്‍ ബത്‌ലഹേം' സിബി മലയിലാണ് സംവിധാനം ചെയ്തത്. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി തുടങ്ങി പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു.
കോക്കേഴ്‌സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരും സഹകരിച്ചാണ് 'സമ്മര്‍ ഇന്‍ ബത്‌ലഹേം' വീണ്ടും തിയേറ്ററുകളില്‍ എത്തിക്കുന്നത്. ദേവദൂതന്‍, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തില്‍ റീമാസ്റ്റേര്‍ ചെയ്യുന്നത്. സഞ്ജീവ് ശങ്കര്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍. ഭൂമിനാഥന്‍ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തില്‍ തുടിക്കുന്നവയാണ്.