ഷീലു എബ്രഹാം അറേ‍ഞ്ച്ഡ്
Malayalam

'മ​ന്ദാ​ര' യുമായി ഷീ​ലു എ​ബ്ര​ഹാം; സാരികൾക്കുമാത്രമായി ഓൺലൈൻ സ്റ്റോർ

പപ്പപ്പ ഡസ്‌ക്‌

പ്ര​മു​ഖ ന​ടി​യും നി​ർ​മാ​താ​വ് എ​ബ്രാ​ഹാം മാ​ത്യു​വി​ന്‍റെ ഭാ​ര്യ​യു​മാ​യ ഷീ​ലു എ​ബ്ര​ഹാം വ​സ്ത്ര​വ്യാ​പാ​ര രം​ഗ​ത്തേ​ക്ക്. അ​ഭി​ന​യ രം​ഗ​ത്തു​നി​ന്ന് ബി​സി​ന​സി​ലേ​ക്കു തി​രി​യു​ന്ന താ​ര​ങ്ങ​ള്‍​ക്കൊ​പ്പം ഇ​നി ഷീ​ലു​വും ഉ​ണ്ട്. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ത​ന്‍റെ സം​രം​ഭ​ക​ത്വ വി​ശേ​ഷ​ങ്ങ​ള്‍ ഷീലു പ​ങ്കു​വെ​ച്ച​ത്.

ഷീലു എബ്രഹാമിന്റെ സാരി ബ്രാൻഡിന്റെ ലോ​ഗോ

'മ​ന്ദാ​ര' എ​ന്നാ​ണ് ഷീ​ലു എ​ബ്ര​ഹാ​മിന്‍റെ സാ​രി ബ്രാ​ൻ​ഡിന്റെ പേ​ര്. സാ​രി​ക​ൾ​ക്ക് മാ​ത്ര​മാ​യൊ​രു ഓ​ൺ​ലൈ​ൻ സ്റ്റോ​റാ​ണ് ഷീ​ലു ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ ത​ങ്ങ​ള്‍ നി​ല​വി​ല്‍ ഓ​ര്‍​ഡ​റു​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. പ​ല ബി​സി​ന​സു​ക​ളു​ടെ​യും ബ്രാ​ന്‍​ഡ് മു​ഖ​മാ​യി​രു​ന്ന ന​ടി ആ​ദ്യ​മാ​യാ​ണ് സ്വ​ന്തം ബി​സി​ന​സു​മാ​യി പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് താ​ര​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി രംഗത്തെത്തിയത്.