ചോരപുരണ്ട പ്രതികാരത്തിന്റെ കഥയുമായി ഷാജി കൈലാസ് -ജോജുജോർജ് സിനിമ. 'വരവ്' എന്ന പേരിട്ട സിനിമയുടെ ടൈറ്റിൽപോസ്റ്റർ പുറത്തിറങ്ങി. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റജിയാണ് ചിത്രം നിർമിക്കുന്നത്. ജോമി ജോസഫ് ആണ് കോ പ്രൊഡ്യൂസർ. ആദ്യമായാണ് ഷാജി കൈലാസ് ചിത്രത്തിൽ ജോജു നായകനാകുന്നത്.
ഉടൻ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ ഇവരാണ്. രചന-എ.കെ.സാജൻ,ഛായാഗ്രഹണം-സുജിത് വാസുദേവ്,എഡിറ്റിങ് ഷമീർ മുഹമ്മദ്,സംഗീതം സാം.സി.എസ്,പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്,ആക്ഷൻ-ഫീനിക്സ് പ്രഭു,കലൈ കിങ്സൺ,ആർട്ട്-സാബുറാം,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്,കോസ്റ്റ്യൂം-സമീറ സനീഷ്,മേക്കപ്പ്-ജിതേഷ് പൊയ്യ.