'പ്രേമലു'വിന് ശേഷം തീയറ്റർ ഇളക്കിമറിക്കാനായി നസ്ലിൻ- സംഗീത് പ്രതാപ് കൂട്ടുകെട്ട് വീണ്ടും വരുന്നു. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസി'ൽ നസ്ലിനൊപ്പം സംഗീത് പ്രതാപും ഒന്നിക്കുന്നു എന്നാണ് അനൗദ്യോഗികമായ റിപ്പോർട്ടുകൾ. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന നസ്ലിൻ ചിത്രത്തിന്റെ പുതിയ വാർത്തകൾ പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു, 'മോളിവുഡ് ടൈംസി'ൽ നസ്ലിനൊപ്പം സംഗീത് കൂടി എത്തുന്നതോടെ ഈ ഹിറ്റ് കോമ്പോയെ വീണ്ടും തിയേറ്ററിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. നസ്ലിൻ കേന്ദ്ര കഥാപാത്രമായി എത്തിയ 'ലോക:' എന്ന ചിത്രവും, സംഗീത് മോഹൻലാലിനൊപ്പം പ്രധാന കഥാപാത്രമായി എത്തിയ ചിത്രം 'ഹൃദയപൂർവ്വ'വും തീയറ്ററിൽ മികച്ച അഭിപ്രായം നേടി ഒരുമിച്ച് മുന്നോട്ടു പോവുകയാണ്. ഇതേ ഘട്ടത്തിലാണ് ഇരുവരും ഒന്നിക്കുകയാണ് എന്ന അനൗദ്യോഗികമായ വാർത്തയും പുറത്തുവരുന്നത്.