പ്രൈവറ്റ് ട്രെയിലർ റിലീസ് പോസ്റ്റർ അറേഞ്ച്ഡ്
Malayalam

വീണ്ടും ഒരു ഇന്ദ്രൻസ് സിനിമ,'പ്രൈവറ്റ്' ട്രെയിലറെത്തി

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇ​ന്ദ്ര​ൻ​സ്, മീ​നാ​ക്ഷി അ​നൂ​പ്, അ​ന്നു ആ​ന്‍റ​ണി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ദീ​പ​ക് ഡി​യോ​ൺ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന 'പ്രൈ​വ​റ്റ്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ട്രെ​യി​ല​ർ റി​ലീ​സാ​യി. 'ലെ​റ്റ്സ് ഗോ ​ഫോ​ർ എ ​വാ​ക്ക്' എ​ന്ന ടാ​ഗ്‌​ലൈ​നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം, സി ​ഫാ​ക്ട​ർ ദ ​എന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ വി.കെ ഷ​ബീ​ർ നി​ർ​മിക്കു​ന്നു.

ഓഗ​സ്റ്റ് ഒ​ന്നി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ​ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ന​വാ​ഗ​ത​നാ​യ അ​ശ്വി​ൻ സ​ത്യ നി​ർവ​ഹി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം- ഫൈ​സ​ൽ അ​ലി, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- ത​ജു സ​ജീ​ദ്, എ​ഡി​റ്റ​ർ- ജ​യ​കൃ​ഷ്ണ​ൻ, വ​സ്ത്രാ​ല​ങ്കാ​രം- ​സ​രി​ത സു​ഗീ​ത്, മേ​ക്ക​പ്പ്- ​ജ​യ​ൻ പൂ​ങ്കു​ളം, ആ​ർ​ട്ട്- ​മു​ര​ളി ബേ​പ്പൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ- ​സു​രേ​ഷ് ഭാ​സ്ക​ർ.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുകളും നേരത്തെ പുറത്തിറങ്ങിയിരുന്നു. ബാലന്‍ മാരാര്‍ എന്ന ഇന്ദ്രന്‍സിന്റെയും അഷിത ബീഗം എന്ന മീനാക്ഷിയുടെയും കഥാപാത്രങ്ങളുടെ പേരുകള്‍ മാത്രമാണ് ഇതുവരെ ചിത്രത്തിന്റെ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുള്ളത്.