'പ്രേംപാറ്റ' ഫസ്റ്റ്ലുക്ക് പോസ്റ്റർ അറേഞ്ച്ഡ്
Malayalam

അടിമുടി യൂത്ത് വൈബിൽ 'പ്രേംപാറ്റ';പറന്നുകയറി ഫസ്റ്റ് ലുക്ക് പോസ്റ്റർ

പപ്പപ്പ ഡസ്‌ക്‌

യുവത്വത്തിന്റെ നിറങ്ങളും സോഷ്യൽ മീഡിയ തലമുറയുടെ സ്വാധീനവും ഒരുമിക്കുന്ന പുതിയ മലയാള ചിത്രം 'പ്രേംപാറ്റ' ആദ്യ ലുക്കിലൂടെ തന്നെ ശ്രദ്ധ നേടി. ‘വെയ്റ്റിങ് ഫോർ ആലിയ’ എന്ന കൗതുകമുണർത്തുന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയത്. നായികയുടെ മുഖമില്ലാതെ പുറത്തു വന്ന ഫസ്റ്റ് ലുക്ക് ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ആകാംക്ഷ വർധിപ്പിക്കുകയാണ്.

ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പ്രേംപാറ്റ ഒരു എൻ.എസ്.എസ് ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന പൂർണ യൂത്ത് റൊമാന്റിക് എന്റർടെയ്നറാണ്. പുതുതലമുറയുടെ സൗഹൃദം, പ്രണയം, ആഘോഷങ്ങൾ എന്നിവ നിറഞ്ഞ ക്യാംപസ് ലൈഫ് അനുഭവം സിനിമ നൽകുമെന്ന സൂചനയാണ് പോസ്റ്ററിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ലിജീഷ് കുമാറാണ്. കേന്ദ്ര കഥാപാത്രമായി എത്തുന്നത് ജോമോൻ ജ്യോതിർ.

'പ്രേംപാറ്റ' ടൈറ്റിൽ പോസ്റ്റർ

മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങൾക്കൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സിനിമയുടെ ഭാഗമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം എന്നിവർക്കൊപ്പം ജുനൈസ് വി.പി, സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെൻ്റ്, അശ്വിൻ വിജയൻ തുടങ്ങിയ സോഷ്യൽ മീഡിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയും ഡിജിറ്റൽ കണ്ടന്റ് ലോകവും തമ്മിലുള്ള പുതിയ കൂട്ടായ്മയായാണ് ഇതിനെ സിനിമാപ്രേമികൾ വിലയിരുത്തുന്നത്.

സ്റ്റുഡിയോ ഔട്ട്സൈഡേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ ആണ്. വരികൾ സുഹൈൽ എം കോയയും മുത്തുവും ചേർന്നെഴുതുന്നു. ഛായാഗ്രഹണം രണദിവെ നിർവഹിക്കുമ്പോൾ എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ് കൈകാര്യം ചെയ്യുന്നു. സംഗീത സംവിധായകൻ അങ്കിത് മേനോൻ സഹനിർമ്മാതാവാകുന്ന 'പ്രേംപാറ്റ'യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസി. കലൈ കിങ്സൺ ആണ് സ്റ്റണ്ട് മാസ്റ്റർ.

പ്രേംപാറ്റയിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും

പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി,കോസ്റ്റ്യൂം: സമീറ സനീഷ്, സൗണ്ട് ഡിസൈനർ: വിഷ്ണു സുജാതൻ, മേക്കപ്പ്: സുധി സുരേന്ദ്രൻ, ചീഫ് അസോസിയേറ്റ്: സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് നന്ദിപുലം, വിഎഫ്എക്സ്: മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്,എസ്എഫ്എക്സ്: ഗണേഷ് ഗംഗാധരൻ, കളറിസ്റ്റ്: ശ്രീക് വാര്യർ, പിആർഒ: മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്: സെറീൻ ബാബു, അമൽ സി സദാർ. പബ്ലിസിറ്റി: മാഡിസം ഡിജിറ്റൽ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്. കോഴിക്കോടും തൃശൂരുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയേറ്റുകളിലെത്തിക്കും.