ലോകമെങ്ങും മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ എക്സ്ട്രാ ഷോകളോടെ ‘പ്രകമ്പനം’ മുന്നേറുന്നു. പ്രേക്ഷക പ്രതികരണത്തിൽ റെക്കോഡുകൾ സൃഷ്ടിച്ചാണ് ഈ ഹൊറർകോമഡി ചിത്രത്തിന്റെ വിജയയാത്ര. കേരളത്തിലെ പ്രധാന നഗരങ്ങളിലുടനീളം ഹൗസ്ഫുൾ ഷോകളുമായി മുന്നേറുന്ന ചിത്രം, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലും ദുബായ് പോലെ ജിസിസി രാജ്യങ്ങളിലെ വൻനഗരങ്ങളിലും ആവേശം സൃഷ്ടിക്കുകയാണ്. തിരക്ക് വർധിച്ചതോടെ നിരവധി കേന്ദ്രങ്ങളിൽ എക്സ്ട്രാ ഷോകൾ ഉൾപ്പെടുത്തേണ്ടിവന്നത് ചിത്രത്തിന്റെ ജനപ്രീതി വ്യക്തമാക്കുന്നു.
റിലീസ് ദിനം മുതൽ തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ‘പ്രകമ്പനം’ കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ തീയേറ്ററുകളിലേക്ക് ആകർഷിക്കുന്നു. ചില ഇടങ്ങളിൽ മോർണിങ് ഷോകൾ മുതൽ സെക്കൻഡ് ഷോ വരെ പ്രകമ്പനം പ്രദർശിപ്പിക്കുന്നു. അഭിനയ മികവും സാങ്കേതിക മികവും ചേർന്ന ചിത്രത്തിന്റെ അവതരണ ശൈലിയാണ് പ്രേക്ഷകരെ കൈയടിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയും മികച്ച പ്രതികരണങ്ങളാണ് ഒഴുകിയെത്തുന്നത്. വരും ദിവസങ്ങളിലും കൂടുതൽ തിയേറ്ററുകളിൽ എക്സ്ട്രാ ഷോകൾ പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന് തിയേറ്റർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഗണപതിയും സാഗർ സൂര്യയും അമീനുമാണ് പ്രകമ്പനത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലേക്കാണ് ഹൊറർ മുഹൂർത്തങ്ങൾ കടന്നുവരുന്നത്. തമാശയും ഭയവും ഒരുമിച്ച് അനുഭവിപ്പിക്കുന്ന വ്യത്യസ്തമായ ഒരു സിനിമാറ്റിക് അനുഭവം തന്നെയാണ് ‘പ്രകമ്പനം’. ശീതൾ ജോസഫ് ആണ് നായിക.
നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി യമുന’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കഥ സംവിധായകന്റേതും, തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കന്റേതുമാണ്.
കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന അഭിനേതാക്കളുടെ വലിയ നിരയും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസർമാരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സംഗീതം: ബിബിൻ അശോക്,പശ്ചാത്തല സംഗീതം: ശങ്കർ ശർമ,ഛായാഗ്രഹണം: ആൽബി ആന്റണി,എഡിറ്റിങ്: സൂരജ് ഇ. എസ്,ആർട്ട് ഡയറക്ഷൻ: സുഭാഷ് കരുൺ,ചീഫ് അസോസിയേറ്റ് ഡയറക്ടർ: അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ,ലൈൻ പ്രൊഡ്യൂസർ: അനന്തനാരായൺ, പ്രൊഡക്ഷൻ മാനേജർമാർ: ശശി പൊതുവാൾ, കമലാക്ഷൻ,സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ (സപ്ത),ഫൈനൽ മിക്സ്: എം. ആർ. രാജകൃഷ്ണൻ,ഡി. ഐ: രമേഷ് സി. പി,വി. എഫ്. എക്സ്: മെറാക്കി,വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ,മേക്കപ്പ്: ജയൻ പൂങ്കുളം,പിആർഒ: മഞ്ജു ഗോപിനാഥ്,പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്,സ്റ്റിൽസ്: ഷാഫി ഷക്കീർ, ഷിബി ശിവദാസ്,ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.