'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' പൂജാചടങ്ങിൽ പാർവതി തിരുവോത്തും ജെബി മേത്തർ എംപിയും ചേർന്ന് ആദ്യ ഭദ്രദീപം കൊളുത്തുന്നു ഫോട്ടോ-അറേഞ്ച്ഡ്
Malayalam

പാർവതി തിരുവോത്തിന്റെ ആദ്യ പോലീസ് വേഷം; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' തുടങ്ങി

പപ്പപ്പ റിപ്പോര്‍ട്ടര്‍

പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ചിത്രത്തിന്റെ ഷൂട്ടിങ് കൂത്താട്ടുകുളത്ത് ആരംഭിച്ചു. 11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'പ്രകാശൻ പറക്കട്ടെ', 'അനുരാഗം' എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'.

ജെബി മേത്തർ എംപിയും,പാർവതി തിരുവോത്തും ആദ്യ ഭദ്രദീപം കൊളുത്തിയതോടെ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾക്ക് തുടക്കമായി. സംവിധായകൻ ഷഹദ്,ഭാര്യ ഹിബ, അഭിനേതാക്കളായ സിദ്ധാർത്ഥ് ഭരതൻ, മാത്യു തോമസ്, അസീസ് നെടുമങ്ങാട്, വിനയ് ഫോർട്ട്, സനൂപ് ചങ്ങനാശേരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മനോജ് കുമാർ, ലൈൻ പ്രൊഡ്യൂസർ ദീപക് രാജ, പ്രവീൺകുമാർ, കൂത്താട്ടുകുളം മുൻസിപ്പൽ ചെയർമാൻ റെജി ജോൺ, മെമ്പർ ടി.സി. ഭാസ്കരൻ എന്നിവരും ഭദ്രദീപം കൊളുത്തി. തുടർന്ന് പാർവതി തിരക്കഥ ഡയറക്ടർ ഷഹദിന് കൈമാറി. ചിത്രത്തിലെ അഭിനേതാവായ സൽമാൻ കുറ്റിക്കോടും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മനോജ് കുമാറും ചേർന്ന് സ്വിച്ച് ഓൺ കർമം ചെയ്തപ്പോൾ പാർവതി തിരുവോത്തും സിദ്ധാർത്ഥ് ഭരതനും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി. തുടർന്ന് ഷൂട്ടിങ് ആരംഭിച്ചു.

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'പൂജാചടങ്ങിൽ അസീസ് നെടുമങ്ങാടും സിദ്ധാർഥ് ഭരതനും ചേർന്ന് ഭദ്രദീപം കൊളുത്തുന്നു

'ഉള്ളൊഴുക്കി'നു ശേഷം പാർവതി തിരുവോത്തും 'കിഷ്കിന്ധാ കാണ്ഡ'ത്തിനു ശേഷം വിജയരാഘവനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിട്ട പാർവതിയുടെ ആദ്യ പോലീസ് വേഷമാണിത്. പാർത്ഥിപന്‍, മാത്യു തോമസ്,വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ ഗംഭീര താരനിരയും ചിത്രത്തിലുണ്ട്.

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' അഭിനേതാക്കളും അണിയറപ്രവർത്തകരും പൂജാചടങ്ങിൽ

ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ത്രില്ലർ സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. ചമൻ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - മനോജ് കുമാർ പി. ലൈൻ പ്രൊഡ്യൂസർ - ദീപക് രാജ. പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി, ഫിനാൻസ് കൺട്രോളർ ജോസഫ് കെ തോമസ്,സൗണ്ട് ഡിസൈൻ ജയദേവൻ ചക്കടത്ത്. കലാസംവിധാനം- മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ. മേക്കപ്പ്- അമൽ ചന്ദ്രൻ, ആക്ഷൻ - കലൈ കിംഗ്‌സൺ, വസ്ത്രാലങ്കാരം - സമീറ സനീഷ്. പി ആർ ഓ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ പിആർ - ടാഗ് 360 ഡിഗ്രി, സ്റ്റിൽസ്- രോഹിത് കെ.എസ്, പബ്ലിസിറ്റി ഡിസൈൻ- റോസ്റ്റഡ് പേപ്പർ. 60 ദിവസത്തോളം ഷൂട്ടിങ് പ്രതീക്ഷിക്കുന്ന സിനിമയുടെ ലൊക്കേഷനുകൾ കോട്ടയം,കോന്നി എറണാകുളം എന്നിവിടങ്ങളാണ്.