'പള്ളിച്ചട്ടമ്പി'പോസ്റ്റർ അറേഞ്ച്ഡ്
Malayalam

റിലീസ് മാറ്റി 'പള്ളിച്ചട്ടമ്പി'; വിഷുവിന് ടൊവിനോയുടെ മാസ് വരവ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ റിലീസ് മാറ്റി. ഏപ്രില്‍ 10-ന് തിയറ്ററുകളില്‍ എത്താനിരുന്ന ചിത്രം സാങ്കേതിക കാരണങ്ങളാല്‍ ഏപ്രില്‍ 15-ലേക്ക് മാറ്റിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയതാണ് അവസാന നിമിഷം റിലീസ് മാറ്റാന്‍ കാരണമായത്. ഇതോടെയാണ് വിഷു റിലീസായി ചിത്രമെത്തുന്നത്.

കേരളത്തിന്റെ നവോത്ഥാന കാലഘട്ടത്തിലെ അറിയപ്പെടാത്ത ഒരു അസാമാന്യ 'ചട്ടമ്പി'യുടെ കഥയാണു ചിത്രത്തിന്റെ ഇതിവൃത്തം. 1950-കളുടെ അവസാനത്തില്‍ ഹൈറേഞ്ച് മേഖലകളിലെ കുടിയേറ്റ കര്‍ഷകസമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പീരിയഡ് ഡ്രാമ ഒരുക്കിയിരിക്കുന്നത്. എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കിയ ചിത്രത്തില്‍ കായാദു ലോഹര്‍ ആണ് നായിക.

'പള്ളിച്ചട്ടമ്പി'റിലീസ് മാറ്റിവച്ചുകൊണ്ടുള്ള അറിയിപ്പ്

വിജയരാഘവന്‍,പ്രശാന്ത് അലക്‌സാണ്ടര്‍, ബാബുരാജ്, ജോണി ആന്റണി, സുധീര്‍ കരമന തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ജേക്‌സ് ബിജോയ് ആണ് സംഗീതം. ടിജോ ടോമി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. വേള്‍ഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രദേഴ്‌സ് എന്നീ ബാനറുകളില്‍ നൗഫല്‍, ബ്രജീഷ് എന്നിവര്‍ ചേര്‍ന്നാണു ചിത്രത്തിന്റെ നിര്‍മാണം.