'പള്ളിച്ചട്ടമ്പി' ടീസർ റിലീസ് റിൽ ടൊവിനോ ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Malayalam

ബോക്‌സ് ഓഫീസില്‍ 'പള്ളിച്ചട്ടമ്പി' കിതയ്ക്കുന്നു; കളക്ഷനില്‍ വന്‍ ഇടിവ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി' ബോക്‌സ് ഓഫീസില്‍ കിതയ്ക്കുന്നു. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ ചിത്രത്തിന്റെ കളക്ഷനില്‍ വലിയ ഇടിവാണു രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ അഞ്ചു ദിവസം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച സിനിമയ്ക്കു തിങ്കളാഴ്ച മുതല്‍ കളക്ഷന്‍ കുത്തനെ കുറഞ്ഞതായി ബോക്‌സ് ഓഫീസ് ട്രാക്കറായ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ച 1.60 കോടി രൂപ നേടിയ ചിത്രം തിങ്കളാഴ്ച എത്തിയപ്പോള്‍ വെറും 59 ലക്ഷമായി ചുരുങ്ങി. ഇന്ത്യയിലെ തിയറ്ററുകളില്‍നിന്ന് ഇതുവരെ 10.61 കോടി രൂപയാണ് ആകെ നേടാനായത്. ഞായറാഴ്ച 979 ഷോകള്‍ ഉണ്ടായിരുന്നത് തിങ്കളാഴ്ച ആയപ്പോഴേക്കും 792 ആയി കുറഞ്ഞു.

കയാദു ലോഹർ,ഡിജോ ജോസ് ആന്റണി,ടൊവിനോ തോമസ് എന്നിവർ 'പള്ളിച്ചട്ടമ്പി' സെറ്റിൽ

കഴിഞ്ഞ രണ്ടു ദിവസങ്ങളായി മലയാളത്തില്‍ പുതിയ റിലീസുകള്‍ ഇല്ലാതിരുന്നിട്ടും നിലവിലുള്ള ചിത്രങ്ങളുടെ ഷോ കുറയുകയാണ്. മേയ് ഒന്നുവരെ വലിയ റിലീസുകള്‍ ഒന്നുമില്ലാത്തതിനാല്‍ 'പള്ളിച്ചട്ടമ്പി'ക്കും 'ഒരു ദുരൂഹ സാഹചര്യത്തില്‍' തുടങ്ങിയ ചിത്രങ്ങള്‍ക്കും ബോക്‌സ് ഓഫീസില്‍ നില മെച്ചപ്പെടുത്താന്‍ ഇനിയും അവസരമുണ്ട്.

'പള്ളിച്ചട്ടമ്പി'യിൽ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പള്ളിച്ചട്ടമ്പിയില്‍ കയാദു ലോഹര്‍, വിജയരാഘവന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. പൃഥ്വിരാജ് സുകുമാരന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. 1950-കളിലെ വിമോചനസമമാണ് സിനിമയുടെ ര പശ്ചാത്തലം. വലിയ പ്രതീക്ഷകളോടെ എത്തിയെങ്കിലും ലക്ഷ്യം കാണാതെപോയ സോഷ്യല്‍ പൊളിറ്റിക്കല്‍ ഡ്രാമ എന്നാണു ചിത്രത്തെക്കുറിച്ചുള്ള നിരൂപണങ്ങള്‍ വ്യക്തമാക്കുന്നത്.