'നിഴൽവേട്ട' പോസ്റ്റർ അറേഞ്ച്ഡ്
Malayalam

പോലീസ് അന്വേഷണത്തിന്റെ കഥ പറയാൻ 'നിഴൽവേട്ട'

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഡ്രീം മൂവി മേക്കേഴ്സിന്റെ ബാനറിൽ രഞ്ജിത്ത് കെ.ആർ നിർമിച്ച് ബിപിൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന 'നിഴൽ വേട്ട' എന്ന സിനിമയുടെ പൂജ കോഴിക്കോട് ബെന്നി ചോയ്സ് ഓഡിറ്റോറിയത്തിൽ നടന്നു. വിനോദ് കോവൂർ,ഡോ.രജത്ത് കുമാർ, വിജയൻ കാരന്തൂർ, ജയരാജ്‌ കോഴിക്കോട്, ഷിബു നിർമാല്യം,കലാ സുബ്രഹ്മണ്യം,ദീപ്തി മിത്ര തുടങ്ങിയവർക്കൊപ്പം സിനിമയിലെ സാങ്കേതിക പ്രവർത്തകരും പങ്കെടുത്തു. ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ ചിത്രമായ 'നിഴൽ വേട്ട'യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

പ്രശസ്തരായ നായികാനായകന്മാർക്കൊപ്പം ഈ ചിത്രത്തിൽ ദിനേശ് പണിക്കർ,വിനോദ് കോവൂർ,ഡോ.രജത്ത് കുമാർ,അരിസ്റ്റോ സുരേഷ്,വിജയൻ കാരന്തൂർ,ജയരാജ്‌ കോഴിക്കോട്,ഷിബു നിർമാല്യം,കലാ സുബ്രഹമണ്യം,ദീപ്തി മിത്ര തുടങ്ങിയവരും അഭിനയിക്കുന്നു. നജീബ് ഷാ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. വയലാർ ശരത്ചന്ദ്ര വർമ്മ എഴുതിയ വരികൾക്ക് സലാം വീരോളി സംഗീതം പകരുന്നു.

'നിഴൽവേട്ട' പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും

പ്രോജക്ട് ഡിസൈനർ-ഷിബു നിർമാല്യം,പ്രൊഡക്ഷൻ കൺട്രോളർ-രൂപേഷ് വെങ്ങളം, കല-ഗാഗുൽ ഗോപാൽ,മേക്കപ്പ്-പ്യാരി മേക്കോവർ, വസ്ത്രാലങ്കാരം-ബാലൻ പുതുകുടി, അസോസിയേറ്റ് ഡയറക്ടർ-അഖിൽ സാമ്രാട്ട്,ആക്ഷൻ-തോമസ് നെല്ലിശ്ശേരി,സ്റ്റിൽസ്-രാജേഷ് കമ്പളക്കാട്,പബ്ലിസിറ്റി-വിനോദ് വേങ്ങരി, പ്രൊഡക്ഷൻ മാനേജർ-സുജല ചെത്തിൽ,പിആർഒ-എ.എസ് ദിനേശ്.