'നിഴൽവേട്ട'യുടെ ചിത്രീകരണത്തിനിടയിൽ നിന്ന് ഫോട്ടോ-അറേഞ്ച്ഡ്
Malayalam

സസ്പെൻസ് ത്രില്ലറായി 'നിഴൽവേട്ട'; ഷൂട്ടിങ് വയനാട്ടിൽ തുടങ്ങി

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബിപിൻ നമ്പ്യാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നിഴൽവേട്ട'എന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം വയനാട് പനമരത്തും പരിസര പ്രദേശത്തുമായി ആരംഭിച്ചു. മലയാള സിനിമയിലെ ഒരു പ്രധാന യുവ നടൻ നായകനാകുന്ന ഈ ചിത്രത്തിൽ ദിനേശ് പണിക്കർ,ഡോക്ടർ രജിത്കുമാർ,അരിസ്റ്റോ സുരേഷ് വിനോദ് കോവൂർ,വിജയൻ കാരന്തൂർ,ജയരാജ്‌,ഷിബു നിർമാല്യം,റീമ ആർ രാജീവ്‌,ദീപ്തി മിത്ര കാലസുബ്രഹ്മാണ്യം,കീർത്തി മനോജ്‌ തുടങ്ങിയ താരങ്ങൾക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.

'നിഴൽവേട്ട'യുടെ അഭിനേതാക്കളും അണിയറപ്രവർത്തകരും

ഛായാഗ്രഹണം-നജീബ് ഷാ,ഗാനരചന-വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതം-സലാം വീരോളി, പ്രൊജക്ട് ഡിസൈനർ-ഷിബു നിർമ്മാല്യം,ആർട്ട്‌- ഗാഗുൽ ഗോപാൽ,മേക്കപ്പ്-പ്യാരി,പ്രൊഡക്ഷൻ കൺട്രോളർ-രൂപേഷ് വെങ്ങളം,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഖിൽ സാമ്രാട്ട്, അസോസിയേറ്റ് ഡയറക്ടർ-സന്തോഷ് പി മണ്ണൂർ അസിസ്റ്റൻ്റ് ഡയറക്ടർ-അഭിനന്ദ് പുറമേരി,അഭിനവ് അച്ചു, പ്രൊഡക്ഷൻ മാനേജർ-സുജല ചെത്തിൽ, രാജീവ് ചെമഞ്ചേരി,സ്റ്റിൽസ്- വിനീഷ് ഫ്ലാഷ് ബാക്ക്,പിആർഒ-എ.എസ് ദിനേശ്.