'ബേബി ​ഗേൾ' പോസ്റ്ററിൽ നിവിൻപോളി  അറേഞ്ച്ഡ്
Malayalam

സർവം നിവിൻ മയം..അഡ്വാൻസ് ബുക്കിങ്ങിൽ 'ബേബി ​ഗേൾ' തരം​ഗം

പപ്പപ്പ റിപ്പോര്‍ട്ടര്‍

'സര്‍വം മായ'യ്ക്കു ശേഷം വീണ്ടും നിവിന്‍ പോളി മാജിക്! ജനുവരി 23ന് തിയറ്ററുകളിലെത്തുന്ന 'ബേബി ഗേള്‍' എന്ന ചിത്രത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ ബുക്കിങ് പ്ലാറ്റ്ഫോമുകളില്‍ നിവിൻതരംഗമാണ് ദൃശ്യമാകുന്നത്. പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ് ചിത്രത്തിനുള്ളത്. 2026 നിവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ചലച്ചിത്രലോകത്തെ വിലയിരുത്തല്‍. താരത്തിനായി അണിയറയില്‍ ഒരുങ്ങുന്നതും വന്‍ പ്രോജക്ടുകളാണ്.

റിലീസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രമുഖ ബുക്കിങ് സൈറ്റുകളില്‍ 'ബേബി ഗേള്‍' തരംഗം സൃഷ്ടിച്ചുകഴിഞ്ഞു. നിവിന്‍ പോളിയുടെ ജനപ്രിയവും സ്വാഭാവികവുമായ അഭിനയശൈലി വീണ്ടും വെള്ളിത്തിരയില്‍ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. ഹോസ്പിറ്റല്‍ അറ്റന്‍ഡന്റായ സനല്‍ മാത്യു എന്ന കഥാപാത്രമായാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്. റൊമാന്റിക്-കോമഡി വേഷങ്ങള്‍ക്കൊപ്പം തന്നെ വൈകാരികമായ സീരിയസ് വേഷങ്ങളും കൈകാര്യം ചെയ്യാനുള്ള താരത്തിന്റെ മികവായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്.

'ബേബി ​ഗേൾ' പോസ്റ്റർ

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രം, 'ഗരുഡന്‍' ഒരുക്കിയ അരുണ്‍ വര്‍മയാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ പ്രമുഖ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീം മാജിക് ഫ്രെയിംസിന് വേണ്ടി തിരക്കഥയൊരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. യഥാര്‍ഥ ജീവിതാനുഭവങ്ങളെ കോര്‍ത്തിണക്കി ബോബി-സഞ്ജയ് ഒരുക്കുന്ന റിയല്‍ ലൈഫ് സ്റ്റോറിയാണ് 'ബേബി ​ഗേൾ'. വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.