2025 അവസാനം റിലീസ് ചെയ്ത വമ്പന്‍ വിജയചിത്രങ്ങളിലൊന്നാണ് നിവിന്‍ പോളിയുടെ സര്‍വം മായ. പോയവര്‍ഷത്തെ നിവിന്‍ പോളിയുടെ ഒരേയൊരു ചിത്രം കൂടിയാണ് അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വം മായ. പക്ഷേ ഈ നിവിന്‍ ചിത്രം ബോക്‌സ്ഓഫീസ് തേരോട്ടം തുടരുകയാണ്. സർവം മായയുടെ വിജയത്തോടെ 2026ല്‍ വമ്പന്‍ പ്രോജക്ടുകളാണ് നിവിന്‍ പോളിക്കായി അണിയറയില്‍ ഒരുങ്ങുന്നത്. സര്‍വം മായ നല്‍കിയ വലിയ ആത്മവിശ്വാസത്തിലാണു താരവും. ലഭ്യമായ റിപ്പോര്‍ട്ട് അനുസരിച്ച് 2026ലെ ചില നിവിന്‍ ചിത്രങ്ങള്‍:
പിൻഗാമി
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 2026-ൽ ആദ്യം റിലീസ് ചെയ്യുന്ന നിവിൻപോളി ചിത്രമെന്നാണ് കരുതപ്പെടുന്നത്. വേനലവധിക്കായിരിക്കും ഇത് തിയേറ്ററുകളിലെത്തുക. കേരളരാഷ്ട്രീയം വിഷയമാകുന്ന ചിത്രത്തിൽ നിവിൻ അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലെത്തുന്ന യുവാവിന്റെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുക. കേരളരാഷ്ട്രീയത്തിലെ പലസംഭവങ്ങളുടെയും ഛായയിലൊരുക്കിയ ചിത്രത്തിൽ ബാലചന്ദ്രമേനോനാണ് നിവിൻപോളിയുടെ പിതാവായ നേതാവിന്റെ വേഷം അവതരിപ്പിക്കുന്നത്. 'പിൻഗാമി' എന്നാണ് ചിത്രത്തിന് ആദ്യം പേരുനിശ്ചയിച്ചിരുന്നതെങ്കിലും ഇത് മാറാൻ സാധ്യതയുണ്ട്. ആദ്യമായാണ് നിവിൻ ഒരു പൊളിറ്റിക്കൽഡ്രാമയിൽ നായകനാകുന്നത്. അതുതന്നെയാണ് ഈ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളുയർത്തുന്നതും.
ഡിയര്‍ സ്റ്റുഡന്റ്‌സ്
നവാഗതരായ സന്ദീപ് കുമാര്‍-ജോര്‍ജ് ഫിലിപ്പ് എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്യാമ്പസ് ഡ്രാമയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി ഒരു സ്റ്റുഡന്റ് ലീഡറായോ ക്യാമ്പസ് പശ്ചാത്തലത്തിലോ എത്തുന്നു എന്നത് ആരാധകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നിവിനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത്.
ശേഖരവര്‍മ രാജാവ്
അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ശേഖരവര്‍മ രാജാവ് നിവിന്‍ പോളിയുടെ കരിയറിലെ മറ്റൊരു ബിഗ് ബജറ്റ് സിനിമയാണ്. റോയല്‍ ടച്ചുള്ള ആക്ഷന്‍ കോമഡി ചിത്രമായിരിക്കും ഇതെന്ന് സൂചനകളുണ്ട്.