'സർവം മായ' പോസ്റ്റർ അറേഞ്ച്ഡ്
Malayalam

ഒടുവിൽ സർവം വിജയമായ സിനിമ;നിവിന്‍ പോളി 100 കോടിയുടെ നായകന്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാളത്തിന്റെ യുവതാരം നിവിന്‍ പോളി ആദ്യമായി 100 കോടി ക്ലബില്‍. ജനപ്രിയ ചലച്ചിത്രകാരന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്റെ സംവിധാനത്തിലൊരുങ്ങിയ സര്‍വം മായ ബോക്‌സ് ഓഫീസ് തേരോട്ടം തുടരുകയാണ്. റിലീസ് ചെയ്ത് പത്തു ദിവസം പിന്നിടുമ്പോള്‍ ഈ ഹൊറര്‍ കോമഡി ചിത്രം 101 കോടിയിലേറെ ആഗോള കളക്ഷന്‍ നേടിയിരിക്കുകയാണ്.

നിവിന്‍ പോളിയുടെ ഇതുവരെയുള്ള കരിയറില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായി മാറി സര്‍വം മായ. ബോക്‌സ് ഓഫീസില്‍ എതിരില്ലാതെ ജൈത്രയാത്ര തുടരുന്ന സാഹചര്യത്തില്‍, പത്താം ദിവസം നൂറു കോടി പിന്നിട്ട സര്‍വം മായ, ആഴ്ചകള്‍ക്കുള്ളില്‍ ലോകയുടെ റെക്കോര്‍ഡ് മറികടക്കുമെന്നോയെന്നാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്.

ചിത്രം ആഗോള തലത്തില്‍ 8.25 കോടിയാണ് ആദ്യദിനം നേടിയത്. ആഴ്ചാവസാനം 45.25 കോടി നേടി. വെള്ളിയാഴ്ച 11 കോടിയുമായി രണ്ടാം ആഴ്ചയിലേക്ക് കടന്നു. രണ്ടാം ശനിയാഴ്ച ഏകദേശം 11 കോടി നേടിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. റിലീസ് ചെയ്ത തിയറ്ററുകളിലെല്ലാം വന്‍ തിരക്കാണ് 11-ാം ദിവസത്തിലും കാണാനാകുന്നത്. ലഭ്യമായ കണക്കുകള്‍ പ്രകാരം 101.85 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍.

'സർവം മായ' 101 കോടി നേട്ടത്തിലെത്തിയതിന്റെ പോസ്റ്റർ

ചരിത്രത്തിലാദ്യമായി, 100 കോടി ക്ലബിലെത്തുന്ന മലയാളത്തിലെ ഏറ്റവും വേഗതയേറിയ അഞ്ചാമത്തെ ചിത്രമായി സര്‍വം മായ. വെറും പത്തു ദിവസംകൊണ്ടാണ് ചിത്രം 100 കോടി ക്ലബില്‍ എത്തിയത്.

സര്‍വം മായയുടെ ദിവസം തിരിച്ചുള്ള ബോക്‌സ് ഓഫീസ് കണക്ക്: (ദിവസം, ആഗോള കളക്ഷന്‍ എന്ന ക്രമത്തിൽ)

  • 1 - 8.25 കോടി

  • 2 - 10.75

  • 3 - 13.25

  • 4 - 13.00

  • 5 - 7.85

  • 6 - 8.00

  • 7 - 6.75

  • 8 - 11.00

  • 9 - 11.00

  • 10 - 12.00

  • മൊത്തം 101.85 കോടി രൂപ.

'സർവം മായ' സക്സസ് പോസ്റ്റർ

2025 മലയാളസിനിമയുടെ സുവര്‍ണ കാലഘട്ടമായിരുന്നെങ്കില്‍ 2026 അതിലും വലിയ ഹിറ്റുകൾ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം 3 റിലീസിനുമുമ്പുതന്നെ 300 കോടി രൂപയുടെ നേട്ടം കൈവരിച്ചുകഴിഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്ന പേട്രിയറ്റ് എന്ന സിനിമയും ആഗോളഹിറ്റ് ആകുമെന്നാണ് പ്രതീക്ഷ.